തീചൂടിൽ നാട്; ജില്ലയിൽ തീപിടിത്തം വ്യാപകം.



കോഴിക്കോട്: ചൂട് കൂടിയതോടെ ജില്ലയിൽ തീപിടിത്തം വ്യാപകം. ജനുവരി മുതൽ ഇന്നലെ വരെ 9 ഫയർ സ്റ്റേഷന് കീഴിലായി ചെറുതും വലുതുമായ 331 തീപിടിത്തങ്ങളുണ്ടെന്നാണ് കണക്ക്. പൊതുനിരത്തിലെ മാലിന്യ നിക്ഷേപത്തിലേക്ക് വലിച്ചെറിയുന്ന സിഗരറ്റ് കുറ്റികളും അലക്ഷ്യമായി തീ കത്തിക്കുന്നതുമാണ് പലപ്പോഴും അഗ്നിബാധയ്ക്ക് കാരണമാകുന്നത്. 
കോഴിക്കോട് ബീച്ച് ഫയർ സ്റ്റേഷൻ പരിധിയിൽ 57 തീപിടിത്തങ്ങളാണ് ഉണ്ടായത്. വെള്ളിമാട് കുന്ന് -45, മീഞ്ചന്ത -51, നരിക്കുനി -27, മുക്കം -24, കൊയിലാണ്ടി -23, വടകര -40, പേരാമ്പ്ര -30, നാദാപുരം -34. ഇതിൽ കൂടുതൽ തീപിടിത്തങ്ങളുണ്ടായത് ബീച്ച് ഫയർസ്റ്റേഷൻ പരിധിയിലാണ്. തൊട്ട് പിന്നാലെ മീഞ്ചന്തയുമാണ്. വടകര വൈക്കിലശ്ശേരി രാമത്ത് മലയിൽ, ചൂരണിമേഖലയിൽ, പൊക്കുന്ന് മലയിൽ, ബാലുശ്ശേരി, നരിക്കുനി, എലത്തൂർ, കുറ്രിക്കാട്ടൂർ തുടങ്ങിയ ഇടങ്ങളിലും കഴിഞ്ഞ ദിവസങ്ങളിൽ അഗ്നിബാധ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. കഴിഞ്ഞ ദിവസം പുഷ്പ ജംഗ്ഷന് സമീപം കൂട്ടിയിട്ട പ്ലാസ്റ്റിക് മാലിന്യത്തിന് തീ പിടിച്ചിരുന്നു.

കോർപറേഷന് കീഴിലെ ഞെളിയൻപറമ്പ്‌ മാലിന്യ സംഭരണ കേന്ദ്രത്തിൽ ഉണ്ടായ തീപിടിത്തം ഭീതി പടർത്തി. മിനുട്ടുകൾക്കുള്ളിൽ പ്രദേശമാകെ വിഷപ്പുക നിറഞ്ഞു. അഗ്നിരക്ഷാ സേന എത്തി മണ്ണുമാന്തി ഉപയോഗിച്ച്‌ മാലിന്യക്കൂമ്പാരം ഇളക്കിമറിച്ചാണ് വെള്ളമടിച്ച് തീ നിയന്ത്രണ വിധേയമാക്കിയത്. വിലങ്ങാട് പാനോത്തിനു സമീപം ആനക്കുഴി മലയിലുണ്ടായ തീപിടിത്തത്തിൽ നിരവധി ഏക്കർ കൃഷി സ്ഥലമാണ് കത്തി നശിച്ചത്. ഇതിൽ 95 ശതമാനവും അടിക്കാടുക്കൾക്കും തീപിടിച്ചു. അഗ്നിശമന സേനയുടെ അവസരോചിതമായ ഇടപെടൽ കൊണ്ടു മാത്രമാണ് വലിയ അപകടങ്ങളിലേക്ക്‌ പോകാതിരുന്നത്.


രാത്രി കടകൾ അടച്ചു പോകുമ്പോൾ പലരും കടകൾക്ക് മുമ്പിൽ മാലിന്യങ്ങൾ കൂട്ടിയിട്ട് കത്തിക്കുന്നത് പതിവാണ്. ഇങ്ങനെ ചെയ്യുമ്പോൾ തീ മറ്റു പ്രദേശങ്ങളിലേക്ക് പടരാൻ സാദ്ധ്യതയേറെയാണ്.

Land fire; Fires are widespread in the district
Snow
എന്റെ കോഴിക്കോട് വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Previous Post Next Post