കോളേജുകളി‍ൽ ലഹരിവിൽപ്പന; വിദ്യാർത്ഥി അറസ്റ്റിൽകോഴിക്കോട്: കോളേജ്‌ വിദ്യാർത്ഥികൾയ്ക്കിടയിൽ മയക്കുമരുന്ന് കച്ചവടം നടത്തുന്ന വിദ്യാർത്ഥി അറസ്റ്റിൽ. മാളികടവ് മണൊടിയിൽ വീട്ടിൽ അമിത്(20)ആണ് അറസ്റ്റിലായത്. 

5.6 ഗ്രാം എം.ഡി.എം.എയും അളക്കാനുപയോഗിക്കുന്ന ത്രാസും വിൽപ്പനയ്ക്കായി സൂക്ഷിച്ച നിരവധി സിപ് ലോക്ക് കവറുകളും അമിതിൽ നിന്നും കണ്ടെടുത്തു. മാളികടവ് വിദ്യാഭ്യാസ സ്ഥാപനങ്ങൾ കേന്ദ്രീകരിച്ച് ലഹരി മാഫിയ പ്രവർത്തിക്കുന്നുണ്ടെന്ന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ ആന്റി നാർകോട്ടിക് സ്കോഡ് നടത്തിയ അന്വേഷത്തിലാണ് ഇയാൾ പിടിയിലാവുന്നത്. 
കോഴിക്കോട് ആന്റി നർകോടിക്ക് സെൽ അസിസ്റ്റന്റ് കമ്മീഷണർ പ്രകാശൻ പടന്നയിലിന്റെ ഡിസ്ട്രിക്ട് ആന്റി നർകോടിക്ക് സ്‌പെഷ്യൽ ആക്ഷൻ ഫോഴ്‌സും (ഡാൻസാഫ്), നാർക്കോട്ടിക്ക് ഷാഡോസും,സബ് ഇൻസ്‌പെക്ടർ അരുണിന്റെ നേതൃത്വത്തിലുള്ള എലത്തൂർ പൊലീസും ചേർന്നാണ് പിടികൂടിയത്.

ഡാൻസാഫ് എസ്.ഐ മനോജ് എടയേടത്ത്, എ.എസ്.ഐ അബ്ദുറഹിമാൻ സീനിയർ സി.പി.ഒ കെ അഖിലേഷ്, അനീഷ് മൂസാൻവീട് സി.പി.ഒ സുനോജ് കാരയിൽ ഷിനോജ് എം,സുഗേഷ് പി.സി, അജിത് പി, ശ്രീശാന്ത് എൻ.കെ എലത്തൂർ സ്റ്റേഷനിലെ എസ്.ഐ മാരായ പ്രകാശൻ ജയേഷ് എസ്.സി.പി.ഒ ബാബു എന്നിവർ അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നു.

Sale of intoxicants in colleges; Student arrested
Snow
എന്റെ കോഴിക്കോട് വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Previous Post Next Post