
മുക്കം:മുക്കത്ത് വെളിച്ചെണ്ണ മില്ലിന് തീപിടിച്ചു മേൽക്കുരയും 'കൊപ്രയും കത്തിനശിച്ചു. കാരശ്ശേരി ജംഗ്ഷനിൽ സലിം ചോനോത്ത് എന്ന ആളുടെ ഉടമസ്ഥതയിലുള്ള സി എം ഫ്ലോർമിൽ ആൻഡ് ഓയിൽ മില്ലിലെ കൊപ്ര ഉണക്കുന്ന ഡ്രൈയറിൽ തീപിടിച്ചത്. മേൽക്കൂരയും കോപ്രയും കത്തി നശിച്ചു. മുക്കം അഗ്നി രക്ഷ നിലയിത്തിലെ സേനാംഗങ്ങളുടെ ദ്രുതഗതിയിലുള്ള പ്രവർത്തന മൂലം തൊട്ടടുത്തുള്ള വീടിനും മറ്റു ബിൽഡിങ്ങിലേക്കു തീ പടരാതെ തീ അണച്ചു.
മുക്കം രക്ഷാ നിലയത്തിൽ നിന്നും അസിസ്റ്റേഷൻ ഓഫീസര്‍ സി എം മുരളീധരൻ എംസി മനോജ് നാസർ കെ എന്നിവരുടെ നേതൃത്വത്തിൽ സേനാംഗങ്ങൾ തീ അണച്ചത്. ഫയർ ആൻഡ് റസ്ക്യൂ ഓഫീസർമാരായ ജലീൽ ഓ, സലീം വി നജുമുദീൻ ,ജയേഷ് കെ ടി, സനീഷ് ചെറിയാൻ നിയാസ്, രത്നരാജൻ , രവീന്ദ്രൻ എന്നിവരാണ് രക്ഷാപ്രവർത്തനത്തിൽ പങ്കാളികളായി.
അഗ്നി രക്ഷസേന അറിയിപ്പ്. തീപ്പിടുത്തം പോലെയുള്ള അപകടങ്ങൾ അറിയിക്കുന്നതിൽകാലതാമസം ഒഴിവാക്കുന്നതിനു വേണ്ടി മുക്കം സ്റ്റേഷന്റെ പരിധിയിൽ അപകടങ്ങൾ സംഭവിച്ചാൽ ലാൻഡ് ഫോൺ നമ്പർ ആയ 0495 2297601 2297600 എന്നി നമ്പറുകളിലാണ് ബന്ധപ്പെടേണ്ടത്

എന്റെ കോഴിക്കോട് വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.