പൃഥ്വിരാജിന്റെ ഹുറാക്കാന്‍ ഇനി കോഴിക്കോട് സ്വദേശിക്ക് സ്വന്തംകോഴിക്കോട്: പൃഥ്വിരാജ് സുകുമാരന്‍ ലംബോര്‍ഗിനിയുടെ ഹുറാക്കാന്‍ വാങ്ങിയത് വലിയ വാര്‍ത്തയായിരുന്നു. പിന്നീട് താരം തന്റെ ഹുറാക്കാന്‍ എക്‌സ്‌ചേഞ്ച് ചെയ്ത് ലംബോര്‍ഗിനിയുടെ എസ്യുവി ഉറൂസ് വാങ്ങി. പൃഥ്വിരാജ് ഉറൂസ് സ്വന്തമാക്കിയതോടെ പ്രശസ്തമായ ആ ഹുറാക്കാന്‍ പുതിയെ ഉടമയെ കാത്തിരിക്കുകയായിരുന്നു. ഇപ്പോഴിതാ ആ സൂപ്പര്‍ കാറിനെ തേടി പുതിയ ഉടമയെത്തിയിരിക്കുന്നു.
കോഴിക്കോട് സ്വദേശിയും ഇന്‍ഡോ ഇലക്ട്രിക് മാര്‍ട്ട് ഉടമയുമായ വി സനന്ദ് ആണ് ഈ ഹുറാക്കാൻ വാങ്ങിയത്. ലംബോര്‍ഗിനിയുടെ ഏറ്റവും വിജയിച്ച മോഡലുകളിലൊന്നായ ഹുറാക്കാന്റെ എല്‍പി 580 എന്ന റിയര്‍ വീല്‍ ഡ്രൈവ് മോഡലാണ് ഇത്. നാലരക്കോടിയുടെ ഈ സൂപ്പര്‍ കാര്‍ വാങ്ങാന്‍ സനന്ദിന് പകരം എത്തിയത് എട്ടാം ക്ലാസിലും അഞ്ചാം ക്ലാസിലും പഠിക്കുന്ന മക്കളായ മാനവ് ഇന്‍ഡോയും അഭിനവ് ഇന്‍ഡോയുമായിരുന്നു.

2018-ലാണ് പൃഥ്വിരാജ് ഹുറാക്കാന്‍ സ്വന്തമാക്കിയത്. വെറും 1100 കിലോമീറ്റര്‍ മാത്രമേ ഈ കാര്‍ സഞ്ചരിച്ചിട്ടുള്ളു. 5.2 ലിറ്റര്‍, നാച്ചുറലി ആസ്പിരേറ്റഡ് വി 10 എഞ്ചിനാണ് ഈ സൂപ്പര്‍ കാറില്‍. ഈ എഞ്ചിന് 572 ബിഎച്ച്പി കരുത്തും 540 എന്‍എം ടോര്‍ക്കുമുണ്ട്. 7 സ്പീഡ് ഓട്ടോമാറ്റിക്കാണ് ഗിയര്‍ ബോക്‌സ്. പൂജ്യത്തില്‍ നിന്ന് 100 കിലോമീറ്റര്‍ വേഗം കൈവരിക്കാന്‍ വെറും 3.4 സെക്കന്‍ഡ് മാത്രം മതി ഈ സൂപ്പര്‍ കാറിന്. ഈ കാറിന്റെ പരമാവധി വേഗം 320 കിലോ മീറ്ററാണ്.

Prithviraj Lamborghini Huracan 2nd owner
Snow
എന്റെ കോഴിക്കോട് വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Previous Post Next Post