ബൈക്ക് മോഷ്ടിച്ച കേസ്; 2 യുവാക്കള്‍ പന്തീരാങ്കാവ് പൊലീസിന്റെ പിടിയില്‍



പന്തീരാങ്കാവ് : ബൈക്ക് മോഷ്ടിച്ച കേസില്‍ 2 യുവാക്കള്‍ പന്തീരാങ്കാവ് പൊലീസിന്റെ പിടിയിലായി. മാമ്പുഴക്കാട്ട് മീത്തല്‍ രാഹുല്‍(22), പറമ്പില്‍ തൊടിയില്‍ അക്ഷയ് (19) എന്നിവരെയാണ് ഇന്‍സ്‌പെക്ടര്‍ എന്‍ ഗണേഷ്‌കുമാറിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം അറസ്റ്റ് ചെയ്തത്.
2022 നവംബറിലാണ് ബൈക്ക് മോഷണം പോയത്. അപകടത്തില്‍പ്പെട്ട ബൈക്ക് എംവിഐ പരിശോധന നടത്തി ഉടമയ്ക്ക് വിട്ട് നല്‍കിയിരുന്നു. ഉടമ സ്റ്റേഷന് പരിസരത്തെ പറമ്പില്‍ നിര്‍ത്തിയിട്ട് ബൈക്കാണ് യുവാക്കള്‍ മോഷ്ടിച്ചത്. 6 മാസമായി നടത്തിയ ശാസ്ത്രീയമായ അന്വേഷണത്തിലാണ് പ്രതികള്‍ പിടിയിലാകുന്നത്. രാഹുല്‍ മുന്‍പ് മാത്തറ ബോട്ടാണിക്കല്‍ ഗാര്‍ഡന്റെ അടുത്തുള്ള വീട്ടില്‍ നിന്ന് പാത്രങ്ങളും, വിളക്കുകളും മോഷണം നടത്തിയ കേസില്‍ 2 മാസം മുന്‍പാണ് ജാമ്യത്തില്‍ ഇറങ്ങിയത്.

ലഹരി മരുന്ന് വാങ്ങാന്‍ പണം കണ്ടെത്താനാണ് കളവ് നടത്തിയതെന്നും ബൈക്കിന്റെ നമ്പര്‍ മാറ്റി രേഖകള്‍ നഷ്ടപ്പെട്ടെന്ന വ്യാജേന കുറഞ്ഞ വിലക്ക് വില്‍ക്കാറാണെന്നുമാണ് പ്രതികള്‍ പൊലീസിനോട് പറഞ്ഞത്. കസബ പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ നിന്ന് മറ്റൊരു സ്‌കൂട്ടവും മോഷണം നടത്തിയിട്ടുണ്ടെന്നും പ്രതികള്‍ പറഞ്ഞു.

Bike theft case; 2 youths are in the custody of Pantheerankavu police
Snow
എന്റെ കോഴിക്കോട് വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Previous Post Next Post