സോൺടയ്ക്ക് പിഴയിട്ട് കോഴിക്കോട് കോർപ്പറേഷൻകോഴിക്കോട്: സോൺടയ്ക്ക് കോഴിക്കോട് കോർപ്പറേഷൻ പിഴയിട്ടു. 38.85 ലക്ഷമാണ് പിഴ. ലേലത്തുകയുടെ 5 ശതമാനമാണിത്. കരാർ നീട്ടി നൽകുന്നതിലെ പ്രധാന വ്യവസ്ഥയായിരുന്നു ഇത്. 

ഞെളിയൻപറമ്പിലെ മാലിന്യ നീക്കത്തിനുള്ള കരാർ കോഴിക്കോട് കോർപ്പറേഷൻ സോൺട കമ്പനിക്ക് നീട്ടി നൽകിയിരുന്നു. കരാർ പുതുക്കി നൽകാൻ കോർപ്പറേഷൻ ഭരണസമിതി തീരുമാനമെടുത്തു. നിബന്ധനകളോടെ പിഴയീടാക്കി കരാർ നീട്ടി നൽകാനായിരുന്നു കോർപ്പറേഷൻ ഭരണ സമിതിയുടെ നീക്കം. വിഷയം കോർപ്പറേഷൻ കൗൺസിൽ ചർച്ച ചെയ്യുന്നുണ്ട്. നേരത്തെ നാല് തവണ സോൺടക്ക് കരാർ നീട്ടിനൽകിയിരുന്നു.
ഞെളിയൻ പറമ്പിലെ മാലിന്യം ഒരു മാസത്തിനകം നീക്കണമെന്നതാണ് വ്യവസ്ഥ. എന്നാൽ കോർപ്പറേഷൻ ഭരണസമിതിയുടെ തീരുമാനം എതിർത്ത് പ്രതിപക്ഷം രംഗത്തെത്തി. കോർപറേഷന്റെ ഈ നീക്കത്തെ ശക്തമായി എതിർക്കുന്നുവെന്ന് കോർപ്പറേഷൻ പ്രതിപക്ഷ നേതാവ് അറിയിച്ചു. ബ്രഹ്മപുരത്തടക്കം വീഴ്ച വരുത്തിയ സോൺടയെ കരിമ്പട്ടികയിൽ ഉൾപെടുത്തണം എന്നതാണ് പ്രതിപക്ഷത്തിന്റെ ആവശ്യം.

കോർപ്പറേഷൻ നീക്കം അംഗീകരിക്കില്ലെന്ന് ബിജെപിയും ലീഗും അറിയിച്ചു. കമ്പനിക്ക് മുൻപിൽ ഭരണസമിതി വെക്കുന്ന ഉപാധികൾ ആളുകളുടെ കണ്ണിൽ പൊടിയിടാനെന്ന് ബിജെപി ആരോപിച്ചു. നാലുവർഷമായി ഒന്നും ചെയ്യാത്തവർ 30 ദിവസം കൊണ്ട് എന്ത് ചെയ്യുമെന്നാണ് ലീഗിന്റെ ചോദ്യം. തീരുമാനം നിരുത്തരവാദപരം ആണെന്നും അവർ കൂട്ടിച്ചേർത്തു.

kozhikode corporation fined zonta infratech
Snow
എന്റെ കോഴിക്കോട് വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Previous Post Next Post