കോഴിക്കോട് സ്വകാര്യ ആശുപത്രിയിലെ വനിതാ ജീവനക്കാരുടെ ഡ്രസിങ് റൂമിൽ മൊബൈൽ ക്യാമറ; അറ്റൻഡർ അറസ്റ്റിൽകോഴിക്കോട്: സ്വകാര്യ ആശുപത്രിയിൽ വനിതാ ജീവനക്കാർ വസ്ത്രം മാറ്റുന്ന മുറിയിൽ മൊബൈൽ ഫോൺ ക്യാമറ സ്ഥാപിച്ച അറ്റൻഡർ അറസ്റ്റിലായി. അത്തോളി മൊടക്കല്ലൂരിലെ സ്വകാര്യ ആശുപത്രിയിലെ കരാർ ഏജൻസി ജീവനക്കാരനായ സരുൺ രാജ് (20) ആണ് അറസ്റ്റിലായത്. 
വനിതാ ജീവനക്കാരും ആശുപത്രി മാനേജ്മെൻ്റിൻ്റെും പരാതി നൽകുകയായിരുന്നു. തുടർന്ന് അത്തോളി എസ്ഐ ആർ. രാജീവും സംഘവുമെത്തിയാണ് ഇയാളെ അറസ്റ്റ് ചെയ്തത്. ഡ്രസിങ് മുറിയിൽ സരുൺ രാജ് മൊബൈൽ ഫോൺ വയ്ക്കുന്നത് ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്നാണ് ഇയാൾക്കെതിരെ പൊലീസിൽ പരാതി നൽകുന്നത്. കഴിഞ്ഞ ചൊവ്വാഴ്ചയായിരുന്നു സംഭവം. പിന്നീട് സരുൺ രാജിനെ സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ചു. 

Attender arrested for installing mobile camera in women rest room
Snow
എന്റെ കോഴിക്കോട് വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Previous Post Next Post