തൃശ്ശൂരില്‍ കാറും ലോറിയും കൂട്ടിയിടിച്ച് അപകടം, കോഴിക്കോട് സ്വദേശി മരിച്ചുതൃശ്ശൂർ: എടക്കഴിയൂർ പഞ്ചവടിയിൽ കാറും ലോറിയും കൂട്ടിയിടിച്ച് കോഴിക്കോട് സ്വദേശി മരിച്ചു. കോഴിക്കോട് ചാലിയം സ്വദേശി പൊട്ടക്കണ്ടി വീട്ടിൽ മുസ്തഫയാണ് മരിച്ചത്. രാവിലെ 5.55 ന് പഞ്ചവടി സെന്ററിൽ വെച്ചായിരുന്നു അപകടം. കോഴിക്കോട് നിന്നും എടക്കഴിയൂർ തെക്കേമദ്രസയിലുള്ള ബന്ധുവീട്ടിലേക്ക് വരികയായിരുന്നു മുസ്തഫയും സുഹൃത്തും. 
റോഡ് മുറിച്ച് കടക്കുകയായിരുന്ന തമിഴ്നാട് സ്വദേശിയെ കാർ ഇടിക്കുകയും നിയന്ത്രണം നഷ്ടപ്പെട്ട് എതിർദിശയിൽ നിന്നുവന്ന ലോറിയുമായി കൂട്ടി ഇടിക്കുകയുമായിരുന്നു. കാറില്‍ മുസ്തഫയ്ക്കൊപ്പമുണ്ടായിരുന്ന ചാലിയം സ്വദേശി പൊട്ടക്കണ്ടി വീട്ടിൽ അബുബക്കറിന് പരിക്കുണ്ട്.

A native of Kozhikode died in a collision between a car and a lorry in thrissur
Snow
എന്റെ കോഴിക്കോട് വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Previous Post Next Post