ബീഹാർ സ്വദേശികളുടെ നഷ്ടപ്പെട്ട ലക്ഷങ്ങളുടെ ആഭരണങ്ങളും പണവും തിരികെ ഏൽപ്പിച്ച് താമരശ്ശേരി സ്വദേശി അബ്ദുൾനാസർ



കോഴിക്കോട്: കളഞ്ഞുകിട്ടിയ അഞ്ചു ലക്ഷത്തിലധികം രൂപയുടെ ആഭരണങ്ങളും, 26,000 രൂപയും, രേഖകളുമടങ്ങിയ ബാഗ് ഉടമസ്ഥരായ ബീഹാർ സ്വദേശികൾക്ക് തിരിച്ചു നൽകി താമരശ്ശേരി തച്ചംപൊയിൽ സ്വദേശി അബ്ദുൾ നാസർ. തിങ്കളാഴ്ച വൈകുന്നേരം അഞ്ചു മണിക്ക് ചുരത്തിലൂടെ യാത്ര ചെയ്യുന്നതിനിടെയാണ് താമരശേരി തച്ചംപൊയിൽ വീറുമ്പിൻ ചാലിൽ അബ്ദുൽ നാസറിന് താമരശ്ശേരി ചുരം വ്യൂ പോയിന്റിന് സമീപം റോഡരികിൽ നിന്നും ലേഡീസ് ബാഗ് ലഭിച്ചത്. നാസർ താമരശേരിയിൽ എത്തി ബാഗ് പൊലീസ് സ്റ്റേഷനിൽ ഏൽപ്പിക്കുകയായിരുന്നു.
ബാഗിൽ ഉണ്ടായിരുന്ന ഐ.സി.ഐ.സി ബാങ്കിന്റെ എ.ടി.എം കാർഡുമായി താമരശേരി പൊലീസ് ബാങ്കിൽ എത്തി ഉടമയെ ബന്ധപ്പെടാനുള്ള ഫോൺ നമ്പർ ശേഖരിച്ചു. ബാഗിന്റെ ഉടമ ബീഹാർ ഗുലാബാദ് പുർന്യ സ്വദേശി അഞ്ജു ദുഗാർ, ഭർത്താവ് ഷാന്റു ദുഗാർ എന്നിവരാണെന്ന് വ്യക്തമായി. ഇവർ പൊലീസ് സ്റ്റേഷനിൽ എത്തി നാസറിന്റെ കൈയിൽ നിന്നും ബാഗ് ഏറ്റു വാങ്ങി. ബാഗിൽ 26,000 രൂപയും, മൂന്നര ലക്ഷം രൂപ വിലവരുന്ന ഡയമണ്ട് ആഭരണങ്ങളും, ഒന്നര ലക്ഷം രൂപ വിലവരുന്ന സ്വർണാഭരണവും, വെള്ളി ആഭരണവുമാണ് ഉണ്ടായിരുന്നത്. 
ബാഗ് ഏറ്റുവാങ്ങിയ അഞ്ജു, അബദുൽ നാസറിനും, താമരശേരി പൊലീസിനും, മലയാളികളുടെ സത്യസന്ധതയ്ക്കും നന്ദി പറഞ്ഞാണ് മടങ്ങിയത്.

abdul nasar returned bag lost bihar natives 
Snow
എന്റെ കോഴിക്കോട് വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Previous Post Next Post