
കക്കോടി : കുരുവട്ടൂരിലെ പോലൂരിന് സമീപം ബൈക്കിലെത്തിയ യുവാവ് വീട്ടമ്മയുടെ മാല പിടിച്ചുപറിക്കാൻ ശ്രമിച്ചു. ഉള്ളാടത്ത് ലളിതയുടെ സ്വർണമാലയാണ് പിടിച്ചുപറിക്കാൻ ശ്രമിച്ചത്. വ്യാഴാഴ്ച രാവിലെ 6.30-ഓടെയാണ് സംഭവം.
പോലൂർ സുബ്രഹ്മണ്യസ്വാമി ക്ഷേത്രദർശനം കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുകയായിരുന്നു ലളിത. റോഡരികിലൂടെ നടക്കവേ ഹെൽമെറ്റ് ധരിച്ച് ബൈക്കിലെത്തിയ യുവാവ് മാല പിടിച്ചുപറിക്കാൻ നോക്കി. പിടിവലിയിൽ ലളിതയുടെ വസ്ത്രം കീറിയെങ്കിലും മോഷ്ടാവിന് മാല കൈക്കലാക്കാനായില്ല. ചേവായൂർ പോലീസിൽ പരാതി നൽകി.
Tried to grab the housewife's necklace by getting on the bike

എന്റെ കോഴിക്കോട് വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Tags:
Crime