അനാശാസ്യം: നഗരത്തിലെ സ്പായിൽനിന്ന് നാലു പേർ പിടിയിൽകോഴിക്കോട്: നഗരത്തിലെ ആയുർവേദ തിരുമ്മൽ കേന്ദ്രത്തിന്റെ മറവിൽ അനാശാസ്യത്തിലേർപെട്ട 4 പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. മേഖലാ ശാസ്ത്ര കേന്ദ്രത്തിനടുത്തുള്ള കെട്ടിടത്തിന്റെ മുകൾ നിലയിൽ പ്രവർത്തിക്കുന്ന സ്പായിൽ നടക്കാവ് പൊലീസ് നടത്തിയ റെയ്ഡിലാണ് ഒരു സ്ത്രീ ഉൾപ്പെടെ 4 പേർ പിടിയിലായത്. 
കേന്ദ്രം നടത്തിപ്പുകാരനായ പെരിന്തൽമണ്ണ പുത്തൻപീടിക സ്വദേശി മുഹമ്മദ് സ്വാലിഹ് (43), വാഴക്കാട് സ്വദേശി ഈദ് മുഹമ്മദ് (31), ചെലവൂർ സ്വദേശി അജീഷ് (32), മേട്ടുപാളയം സ്വദേശിനി റാഫിയ (28) എന്നിവരാണ് പൊലീസ് കസ്റ്റഡിയിലുള്ളത്. ഇവരെ ചോദ്യം ചെയ്തതിൽ നിന്നു കിട്ടിയ വിവരത്തിന്റെ അടിസ്ഥാനത്തിൽ നഗരത്തിലെ മറ്റൊരു കേന്ദ്രത്തിൽ നിന്ന് 5 പേർ കൂടി പിടിയിലായതായറിയുന്നു. ഇവിടെ അനാശാസ്യ പ്രവർത്തനങ്ങൾ നടക്കുന്നതായുള്ള രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് രാത്രി റെയ്ഡ് നടന്നത്.

spa-crime
Snow
എന്റെ കോഴിക്കോട് വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Previous Post Next Post