കോഴിക്കോട് ആകാശത്തൊട്ടിൽ അഴിച്ചു മാറ്റുന്നതിനിടയിൽ അപകടം; കുടുങ്ങി കിടക്കുന്ന തൊഴിലാളിയെ രക്ഷപ്പെടുത്തികോഴിക്കോട്: വടകര ഓർക്കാട്ടേരിയിൽ ആകാശത്തൊട്ടിൽ അഴിച്ചു മാറ്റുന്നതിനിടയിൽ യന്ത്ര ഭാഗങ്ങളിൽ കുടുങ്ങിയ തൊഴിലാളിയെ രക്ഷപ്പെടുത്തി.

മലപ്പുറം സ്വദേശി ഷംസുവാണ് അപകടത്തിൽ പെട്ടത്. എടച്ചേരി പൊലീസും വടകരയിൽ നിന്നെത്തിയ ഫയർഫോഴ്‌സും ചേർന്ന് രണ്ട് മണിക്കൂറോളം നടത്തിയ രക്ഷാ പ്രവർത്തനത്തിലൂടെയാണ് ഇയാളെ രക്ഷപ്പെടുത്തിയത്.
ഓർക്കാട്ടേരി ചന്തയുടെ ഭാഗമായി മാസങ്ങൾക്ക് മുൻപ് സ്ഥാപിച്ചതാണ് ഈ ആകാശത്തൊട്ടിൽ. ഏറ്റവും ഉയരത്തിൽ കയറി യന്ത്രം അഴിച്ചു മാറ്റുന്നതിനിടെയാണ് ഷംസുവിന്റെ കാൽ കുടുങ്ങിയത്. ഇയാൾക്ക് കാര്യമായ പരിക്കുകൾ ഇല്ല.

kozhikode giant wheel accident trapped worker rescued
Snow
എന്റെ കോഴിക്കോട് വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Previous Post Next Post