താമരശ്ശേരി∙ ടൂറിസ്റ്റ് ബസിന് മുകളിൽ കയറി യുവാക്കളുടെ അപകടകരമായ ‘റീൽ ഷൂട്ട്’. ചിത്രങ്ങൾ സമൂഹ മാധ്യമങ്ങളിൽ വ്യാപിച്ചതോടെ നടപടിയെടുത്ത് മോട്ടർ വാഹന വകുപ്പ്. അമാന സിൻഡിക്കേറ്റ് എന്ന ടൂറിസ്റ്റ് ബസിന് മുകളിലാണ് 11 പേർ കയറി അപകടകരമായ നിലയിൽ യാത്ര ചെയ്ത് വിഡിയോ എടുത്തത്.
Read also: മുക്കത്ത് അപകടകരമായി സ്കൂട്ടറോടിച്ച വിദ്യാർത്ഥിനിക്കെതിരെ കേസ്; രക്ഷിതാക്കൾക്കെതിരെ നടപടിയുണ്ടാകും
ബസിന്റെ ഫിറ്റ്നസ് റദ്ദാക്കി. ഒരാൾ ബസിന്റെ ചില്ലിന് മുകളിൽ ഇരുന്നാണ് യാത്ര ചെയ്തത്. ഡ്രൈവറുടെ വാതിൽ തുറന്നു പിടിച്ചും ബസിന് മുകളിൽ ഇരുന്നുമെല്ലാം പോസ് ചെയ്തു. പരാതി ഉയർന്നതോടെയാണ് കൊടുവള്ളി ജോയിന്റ് ആർടിഒ അധികൃതർ ബസിന്റെ ഫിറ്റ്നസ് സർട്ടിഫിക്കറ്റ് റദ്ദാക്കിയത്. ബസിന് വേഗപ്പൂട്ട് ഇല്ലായിരുന്നുവെന്നും അനുവദനീയമല്ലാത്ത നിലയിൽ ബസിൽ സ്റ്റിക്കറുകൾ പതിച്ചിരുന്നതായും ആർടിഒ അധികൃതർ അറിയിച്ചു.
Practicing riding on top of a tourist bus; Fitness canceled
എന്റെ കോഴിക്കോട് വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Tags:
MVD