കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തിലേക്കു കൊണ്ടുവന്ന രോഗി അക്രമാസക്തനായി 10 വാഹനങ്ങൾ തകർത്തു; 3 മണിക്കൂർ പരിഭ്രാന്തി

crime
കുതിരവട്ടം പൊറ്റമ്മൽ റോഡിൽ മനോദൗർബല്യമുള്ളയാൾ തകർത്ത വാഹനങ്ങൾ


കോഴിക്കോട്:ഗവ. മാനസികാരോഗ്യ കേന്ദ്രത്തിലേക്കു കൊണ്ടുവന്ന രോഗി ആശുപത്രി ഗേറ്റിനു മുൻപിൽ കാറിൽ നിന്ന് ഇറങ്ങി ഓടി. 3 മണിക്കൂറോളം കുതിരവട്ടം മേഖലയിൽ പരിഭ്രാന്തി സൃഷ്ടിച്ച യുവാവിനെ നാട്ടുകാരും പൊലീസും ചേർന്ന് ഏറെ പണിപ്പെട്ട് കീഴ്പ്പെടുത്തി മാനസികാരോഗ്യ കേന്ദ്രത്തിൽ പ്രവേശിപ്പിച്ചു. ഇന്നലെ വൈകിട്ടു മൂന്നോടെയാണ് അഴിയൂരിൽ നിന്നു യുവാവുമായി ബന്ധുക്കൾ കാറിലെത്തിയത്. 10 വാഹനങ്ങൾ തകർത്തിട്ടുണ്ട്. കയ്യിൽ സ്റ്റീൽ റാഡുമായാണ് യുവാവ് കുതിരവട്ടം പൊറ്റമ്മൽ റോഡിലൂടെ ഓടിയത്.ഓടുന്നതിനിടെ മുന്നിൽ കണ്ട 2 കാറുകളുടെ ചില്ലുകൾ ആദ്യം അടിച്ചു പൊട്ടിച്ചു.
പിന്നീട് കൗൺസിലർ ടി.രെനീഷ് കുമാറിന്റെ ഓഫിസിലെത്തി മുൻവശത്തെ ചില്ലുകൾ അടിച്ചു പൊട്ടി. ഇവിടെ ഉണ്ടായിരുന്ന 2 വനിതാ ജീവനക്കാർ ബഹളം വച്ചതോടെ ആളുകൾ ഓടിയെത്തിയെങ്കിലും കയ്യിലുണ്ടായിരുന്ന റാഡ് കാണിച്ചു ഭീഷണിപ്പെടുത്തി. ആളുകൾ പിറകെ ഓടി. ഇതിനിടെ വീട്ടുമുറ്റത്തും റോഡരികിലുമായി നിർത്തിയിട്ട കാർ, വാൻ എന്നിവയുടെ ചില്ലുകൾ അടിച്ചു പൊട്ടിക്കുകയായിരുന്നു. മെഡിക്കൽ കോളജ്, കൺട്രോൾ റൂമിൽ നിന്നും പൊലീസ് ഉൾപ്പെടെ സ്ഥലത്തെത്തി.

മതിലുകൾ ഉൾപ്പെടെ എടുത്തു ചാടിയാണ് യുവാവ് മുന്നോട്ടു പോയത്. ഇതിനിടെ പിറകെ ഓടിയ 2 പേർക്കു വീണു പരുക്കേറ്റു. എസ്.കെ.പൊറ്റെക്കാട്ട് സാംസ്കാരിക നിലയത്തിനു സമീപത്തു നിന്നാണു യുവാവിനെ കീഴ്പ്പെടുത്തിയത്. ടി.രെനീഷ് കുമാറും സ്ഥലത്തെത്തിയിരുന്നു. ലഹരി മരുന്ന് ഉപയോഗം കൂടിയതിനെ തുടർന്നാണു യുവാവിനു മനോനില തെറ്റിയതെന്നാണ് പൊലീസിന്റെ നിഗമനം. 2 കാറിന്റെ ഉടമകൾ മെഡിക്കൽ കോളജ് പൊലീസിൽ പരാതി നൽകിയിട്ടുണ്ട്.

kozhikode-government-mental-health-center

Snow
എന്റെ കോഴിക്കോട് വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Previous Post Next Post