വനം വകുപ്പ് ജീവനക്കാരിയുടെ മാല പൊട്ടിച്ച് കടന്നു; മോഷ്ടാവ് 'ജിമ്മനെ' പൊലീസ് താമരശ്ശേരിയിൽ വച്ച് പിടികൂടിവയനാട്: മാനന്തവാടിയിൽ ബൈക്കിലെത്തി യുവതിയുടെ മാല പൊട്ടിച്ചു കടന്നയാൾ അറസ്റ്റിൻ. ജിമ്മൻ എന്ന് വിളിക്കുന്ന സജിത്ത് കുമാറാണ് താമരശ്ശേരിയിൽ വച്ച് മാനന്തവാടി പൊലീസിന്റെ പിടിയിലായത്. നിരവധി കവർച്ചാ കേസുകളിലെ പ്രതിയാണ് കായംകുളം സ്വദേശിയായ സജിത്ത് കുമാർ. 
ഇന്നലെയാണ് മാനന്തവാടി മൈസൂർ റോഡിൽ വച്ച് വനം വകുപ്പ് ജീവനക്കാരിയായ റോസിലിറ്റ് ജോസഫിന്റെ കഴുത്തിൽ കിടന്നിരുന്ന മൂന്ന് പവൻ തൂക്കം വരുന്ന സ്വർണ മാലയാണ് പ്രതി കവർന്നത്. മാലയ്ക്കായി ബൈക്കിന് പിന്നാലെ യുവതി ഏറെ ദൂരം ഓടിയെങ്കിലും പ്രതി രക്ഷപ്പെട്ടു. സി സി ടി വി ദൃശ്യങ്ങൾ അടക്കം കേന്ദ്രീകരിച്ച് മാനന്തവാടി പൊലീസ് നടത്തിയ അന്വേഷണത്തിലാണ് സജിത്ത് കുമാർ പിടിയിലായത്.

gold chain roberry burglar jimman arrested by police
Snow
എന്റെ കോഴിക്കോട് വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Previous Post Next Post