ക്ലിനിക്കിലെത്തിയ 15 കാരിയോട് ലൈംഗിക അതിക്രമം; ശിശുരോഗ വിദഗ്ധൻ പോക്സോ കേസിൽ അറസ്റ്റിൽകോഴിക്കോട്: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയോട്  ലൈംഗിക അതിക്രമം നടത്തിയെന്ന പരാതിയില്‍ ഡോക്ടർ അറസ്റ്റില്‍. കോഴിക്കോട് നഗരത്തിലെ മുതിർന്ന ശിശുരോഗ വിദഗ്ധനായ ഡോ.സി എം അബൂബക്കർ (78) നെയാണ്  പോക്സോ കേസ് ചുമത്തി പൊലീസ് അറസ്റ്റ് ചെയ്തത്. ചാലപ്പുറത്തുഴ ഡോക്‌ടേഴ്‌സ് ക്ലിനിക്കിൽ ഏപ്രിൽ 11, 17 തീയതികളിലാണ് കേസിന് ആസ്പദമായ സംഭവങ്ങൾ നടന്നതെന്ന് പൊലീസ് പറഞ്ഞു.
ചികിത്സയ്ക്കെത്തിയ അസുഖ ബാധിതയായ 15 കാരിയോട് ഡോക്ടർ ലൈംഗിക അതിക്രമം നടത്തിയെന്നാണ് പരാതി. ഡോക്ടറുടെ പെരുമാറ്റത്തില്‍ മാനസികമായ തകർന്ന പെണ്‍കുട്ടി വീട്ടുക്കാരെ വിവരം അറിയിക്കുകയായിരുന്നു. തുടർന്ന് വീട്ടുകാർ പൊലീസിൽ പരാതി നൽകി. പരാതിയുടെ അടിസ്ഥാനത്തിൽ തിങ്കളാഴ്ച രാത്രിയോടെ ക്ലിനിക്കിൽ എത്തി പൊലീസ് പ്രതിയെ പിടികൂടുകയായിരുന്നു.

കോഴിക്കോട് കസബ പൊലീസ് അറസ്റ്റ് ചെയ്ത് പ്രതിയെ  കോടതിയിൽ ഹാജരാക്കി. തുടർന്ന് ജുഡീഷ്യൽ കസ്റ്റഡിയിൽ മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. ആരോഗ്യപ്രശ്‌നങ്ങൾ ചൂണ്ടിക്കാട്ടിയതോടെയാണ് ഇയാളെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.  മുമ്പും ഡോക്ടർക്കെതിരെ സമാനമായ പരാതിയും പ്രതിഷേധവും ഉണ്ടായിരുന്നുവെന്ന് നാട്ടുകാർ പറയുന്നു. 


pediatrician arrested under pocso case for sexually abusing 15 year old girl in kozhikode

Snow
എന്റെ കോഴിക്കോട് വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Previous Post Next Post