വാഹന മോഷണ കേസ്: പിതാവും 2 മക്കളുമടക്കം 4 പേർ അറസ്റ്റിൽ

Trulli
വാഹന മോഷണ കേസിൽ അറസ്റ്റിലായ ഫൈസൽ, ഷിഹാൽ, ഫാസിൽ, കെ.മുഹമ്മദ് ത്വയിഫ്.


കോഴിക്കോട്:വാഹന മോഷണ കേസിൽ പിതാവും 2 മക്കളും ഉൾപ്പെടെ 4 പേർ അറസ്റ്റിൽ. പന്നിയങ്കര ചക്കുംകടവ് എം.പി.ഹൗസിൽ ഫൈസൽ (ഫസലുദ്ദീൻ –42), മക്കളായ ഫാസിൽ (23), ഷിഹാൽ (21) എന്നിവരെയും കുറ്റിക്കാട്ടൂർ കീഴുമാടത്തിൽ വീട്ടിൽ കെ.മുഹമ്മദ് ത്വയിഫിനെ (19)യുമാണു സിറ്റി ക്രൈം സ്ക്വാഡിന്റെ സഹായത്തോടെ നല്ലളം പൊലീസ് അറസ്റ്റ് ചെയ്തത്. 
കഴിഞ്ഞ 14ന് കൊളത്തറ പരിയാരത്ത് അബ്ദുൽ റഹീമിന്റെ വീടിന്റെ പോർച്ചിൽ നിർത്തിയിട്ടിരുന്ന ബൈക്ക് മോഷ്ടിച്ചതിനാണ് അറസ്റ്റ്. ഒട്ടേറെ വാഹന മോഷണ കേസുകളിൽ പ്രതികളാണ് പിടിയിലായവർ. കസബ പൊലീസ് റജിസ്റ്റർ ചെയ്ത വാഹന മോഷണ കേസിൽ ജില്ലാ ജയിലിൽ കഴിയുകയായിരുന്ന ത്വയിഫിനെ ഫസലുദ്ദീനാണു ജാമ്യത്തിലിറക്കിയത്. മലപ്പുറം ജില്ലയിൽ റജിസ്റ്റർ ചെയ്ത വാഹന മോഷണ കേസിൽ അടുത്തിടെയാണ് ഷിഹാൽ ജാമ്യത്തിലിറങ്ങിയത്. ഗൾഫിലായിരുന്ന ഫൈസൽ അടുത്തിടെയാണ് നാട്ടിലെത്തിയത്. 

ത്വയിഫ് ജാമ്യത്തിലിറങ്ങിയതിന്റെ രണ്ടാം ദിവസമാണ് കൊളത്തറയിൽ നിന്നു ബൈക്ക് മോഷ്ടിച്ചത്. ബൈക്ക് മോഷ്ടിച്ച ശേഷം മലപ്പുറത്തും ഫറോക്കിലുമാണ് ഒളിപ്പിച്ചത്. സമാന കുറ്റകൃത്യങ്ങളിൽ ഏർപ്പെട്ടവരെക്കുറിച്ച് സിറ്റി ക്രൈം സ്ക്വാഡ് നടത്തിയ അന്വേഷണമാണ് പ്രതികളിലെത്തിയത്. ഇതിനിടെ ഉടമ തന്റെ ബൈക്ക് റോഡിൽ കണ്ടതും വഴിത്തിരിവായി. 

ഷിഹാലിനെ പിടികൂടി ചോദ്യം ചെയ്തപ്പോൾ നഗരത്തിലെ ഹോട്ടലിനു സമീപത്തു നിർത്തിയിട്ട നിലയിൽ ബൈക്ക് കണ്ടെത്തി. നല്ലളം ഇൻസ്പെക്ടർ കെ.എ.ബോസ്, എസ്ഐമാരായ റിഷാദലി നെച്ചിക്കാടൻ, രവീന്ദ്രൻ എന്നിവരുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് പ്രതികളെ പിടികൂടിയത്.

Snow
എന്റെ കോഴിക്കോട് വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Previous Post Next Post