![]() |
പൊള്ളലേറ്റവരെ ആശുപത്രിയിലേക്ക് മാറ്റുന്നു |
കോഴിക്കോട്: ആലപ്പുഴ- കണ്ണൂർ എക്സ്പ്രസിൽ യാത്രക്കാരൻ സഹയാത്രികരെ തീ കൊളുത്തി. ഡി വൺ കോച്ചിലാണ് ഞെട്ടിക്കുന്ന സംഭവം. മൂന്ന് പേർ തമ്മിലുള്ള തർക്കമാണ് തീയിടലിൽ കലാശിച്ചതെന്നാണ് പ്രാഥമിക വിവരം. ട്രെയിൻ എലത്തൂരിലെത്തിയപ്പോഴാണ് സംഭവം.
മൂന്ന് സ്ത്രീകള്‍ ഉള്‍പ്പെടെ പരുക്കേറ്റ യാത്രക്കാരെ കോഴിക്കോട് മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു. പൊലീസ് കണ്‍ട്രോള്‍ റൂം വാഹനത്തിലാണ് പൊലീസ് പരുക്കേറ്റവരെ ആശുപത്രിയിലെത്തിയത്. ഗുരുതരമായി പരുക്കേറ്റ പ്രിന്‍സ് എന്ന യാത്രക്കാരന്‍ ബേബി മെമ്മോറിയല്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. തലശേരി നായനാര്‍ റോഡ് സ്വദേശി അനില്‍കുമാര്‍, ഭാര്യ സജിഷ, മകന്‍ അദ്വൈത് എന്നിവര്‍ക്ക് പരുക്കേറ്റിട്ടുണ്ട്. തളിപ്പറമ്പ് സ്വദേശി റൂബി, തൃശൂര്‍ സ്വദേശി അശ്വതി എന്നിവരെ കോഴിക്കോട് മെഡിക്കല്‍ കോളജിലാണ് പ്രവേശിപ്പിച്ചിരിക്കുന്നത്.
തീപടര്‍ന്ന കമ്പാര്‍ട്ട്‌മെന്റ് പാലത്തിന് മുകളിലായിരുന്നുവെന്ന് ദൃക്‌സാക്ഷികള്‍ പറയുന്നു.
അക്രമം നടത്തിയത് ആരാണെന്ന് വ്യക്തമായിട്ടില്ല. ഇയാള്‍ രക്ഷപെട്ടുവെന്നാണ് സിറ്റി പൊലീസ് കമ്മിഷണര്‍ നല്‍കുന്ന വിവരം. തീപടര്‍ന്നെങ്കിലും രക്ഷാപ്രവര്‍ത്തനം വേഗത്തില്‍ നടത്തിയതോടെ വന്‍ ദുരന്തമാണ് ഒഴിവായത്.
train fire kozhikode
train fire kozhikode

എന്റെ കോഴിക്കോട് വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.