
കോഴിക്കോട്∙ താമരശേരി കട്ടിപ്പാറയിൽ കാട്ടുപോത്തിന്റെ ആക്രമണത്തിൽ യുവാവിന് ഗുരുതര പരുക്ക്. അമരാട് മല അരീക്കരക്കണ്ടി റിജേഷിനാണ് പരുക്കേറ്റത്. കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ് സംസാരശേഷിയില്ലാത്ത റിജേഷ്.
Read also: കോഴിക്കോട് നഗരത്തിൽ നിന്ന് തട്ടിക്കൊണ്ടുപോയ ആളെ കണ്ടെത്തി: പിന്നിൽ 7 അംഗ സംഘമെന്ന് പൊലീസ്
രാവിലെ 8 മണിയ്ക്ക് റബർ തോട്ടത്തിൽ വച്ചാണ് റിജേഷിനു നേരെ കാട്ടുപോത്തിന്റെ ആക്രമണം ഉണ്ടായത്. റബർ ടാപ്പിങ് ചെയ്യുന്നതിനിടെ കാട്ടുപോത്ത് ആക്രമിക്കുകയായിരുന്നു. രണ്ടു തവണ കുത്തേറ്റു. റിജേഷിനൊപ്പം ഉണ്ടായിരുന്ന പിതാവ് ശബ്ദം വച്ചതോടെ കാട്ടുപോത്ത് ഓടിപ്പോയി.
തലയ്ക്കും നെറ്റിക്കും വയറിനുമാണ് പരുക്ക്. താമരശേരി താലൂക്ക് ആശുപത്രിയിൽ പ്രാഥമിക ചികിൽസ നൽകിയതിന് ശേഷമാണ് കോഴിക്കോട് മെഡിക്കൽ കോളജിലേക്ക് എത്തിച്ചത്.
Gaur attack in Thamarassery

എന്റെ കോഴിക്കോട് വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Tags:
Attack