പതംങ്കയത്ത് കുളിക്കുന്നതിനിടയിൽ വിദ്യാർത്ഥി മുങ്ങി മരിച്ചുകോഴിക്കോട് : നാരങ്ങാത്തോട് പതങ്കയം വെള്ളച്ചാട്ടത്തിൽ പതിനെട്ടുകാരൻ മുങ്ങിമരിച്ചു. കോഴിക്കോട് എരഞ്ഞിപ്പാലം സ്വദേശി അമലാണ് മരിച്ചത്.

ഇന്ന് ഉച്ചകഴിഞ്ഞ് മൂന്ന് മണിയോടെ കുളിക്കുന്നതിനിടെയാണ് കയത്തില്‍ അകപ്പെട്ടത്. നാട്ടുകാരും ഫയർഫോഴ്‌സും ചേർന്ന് നടത്തിയ തിരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്. 4 പേരാണ് അപകടത്തിൽ പെട്ടത്. മറ്റ് മൂന്ന് പേർ നീന്തി രക്ഷപ്പെട്ടു.
ദുരന്തനിവാരണവകുപ്പിെൻറ നിര്‍ദേശമനുസരിച്ച്‌ നിരോധനമേര്‍പ്പെടുത്തിയ പതങ്കയത്ത് ഇറങ്ങിയാല്‍ കര്‍ശന നടപടി സ്വീകരിക്കുമെന്ന് കഴിഞ്ഞ ദിവസം കോടഞ്ചേരി പോലീസ് മുന്നറിയിപ്പ് നല്‍കിയിരുന്നു.

മുന്നറിയിപ്പുകൾ അവഗണിച്ച് തിരുവമ്പാടി പഞ്ചായത്തിന്റെ ഭാഗത്തു കൂടിയാണ് സംഘം എത്തിച്ചേർന്നത്. കോടഞ്ചേരി പഞ്ചായത്തിന്റെ ഭാഗത്ത് പതങ്കയത്തേക്കുള്ള വഴി അടയ്ക്കുകയും പോലീസിന്റെ കാവൽ ഏർപ്പെടുത്തിയും ചെയ്തിട്ടുണ്ട്. ഇതിനകം ഇവിടെ 20 പേരുടെ ജീവന്‍ നഷ്ടമായിരുന്നു.

pathankayam accident

Snow
എന്റെ കോഴിക്കോട് വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Previous Post Next Post