
കോഴിക്കോട്: വടകരയിൽ ചവിട്ടേറ്റ് വയോധികൻ മരിച്ച സംഭവത്തിൽ പ്രതി പിടിയിൽ. ആയഞ്ചേരി മലയിൽ വിജേഷിനെയാണ് അറസ്റ്റ് ചെയ്തത്. പ്രതിയെ വടകര കോടതിയിൽ ഹാജരാക്കി റിമാന്റ് ചെയ്തു.
വാക്ക് തർക്കത്തിനിടയിൽ അയൽവാസിയുടെ ചവിട്ടേറ്റ് വയോധികൻ മരിച്ച സംഭവത്തിൽ പ്രതിക്കെതിരെ കൊലപാതക കുറ്റം ചുമത്തിയാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. ഞായറാഴ്ച്ചയാണ് തറോപ്പൊയിൽ സ്വദേശി ചിറാകണ്ടി നാണു വിജേഷിന്റ ചവിട്ടേറ്റ് മരിച്ചത്. ഹൃദയാഘാതത്തെ തുടർന്നാണ് മരണമെന്നാണ് പോസ്റ്റ്മോർട്ടം റിപ്പോർട്ട്. മൂന്ന് വാരിയെല്ലുകൾക്ക് പൊട്ടലുണ്ടായിട്ടുണ്ട്. ഇത് ഹൃദയാഘാതത്തിലേക്ക് നയിച്ചതെന്ന പോസ്റ്റ് മോർട്ടം റിപ്പോർട്ടിന്റ അടിസ്ഥാനത്തിലാണ് കൊലക്കുറ്റം ചുമത്തിയത്.
പോസ്റ്റ് മോർട്ടം നടത്തിയ ഡോക്ടറിൽ നിന്നും പോലീസ് മൊഴി രേഖപ്പെടുത്തി. മരിച്ച നാണുവിന്റെ വീട്ടിലെ കുട്ടികളെ പ്രതിയായ വിജേഷ് കല്ലെറിഞ്ഞിരുന്നു. ഇത് ചോദ്യം ചെയ്തതുമായി ബന്ധപ്പെട്ടുണ്ടായ തർക്കത്തിനിടയിലാണ് നാണുവിന് നെഞ്ചത്തും വയറിനും ചവിട്ടേറ്റത് . അബോധാവസ്ഥയിലായ നാണുവിനെ വടകര ജില്ല ആശുപത്രിയിൽ എത്തിക്കുന്നതിനിടെയാണ് മരിച്ചത്.
Neighbor arrested for murdering elderly man

എന്റെ കോഴിക്കോട് വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.