കിഴക്കോത്ത് ഇടിമിന്നലേറ്റ് യുവതി മരിച്ചു.എളേറ്റിൽ:കിഴക്കോത്ത് കണ്ടിയിൽ മീത്തൽ കോളനിയിൽ കാരംപാറമ്മൽ  നെല്ലാംകണ്ടി വീട്ടിൽ പ്രകാശന്റെ ഭാര്യ ഷീബ(38) ആണ് മരിച്ചത്.ഇന്ന് വൈകിട്ട് നാലു മണിയോടെയാണ് സംഭവം.വീട്ടുമുറ്റത്ത് നിൽക്കുകയായിരുന്ന ഷീബ മിന്നലേറ്റ് വീഴുകയായിരുന്നു,
സമീപപ്രദേശമായ ആവിലോറയിലും ഒരു സ്ത്രീക്ക് മിന്നലേറ്റു.ആവിലോറ ചെവിടം പാറക്കൽ ജമീലക്കാണ് മിന്നലേറ്റത്.ഇവരെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Snow
എന്റെ കോഴിക്കോട് വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Previous Post Next Post