ഫറോക്ക് സ്റ്റേഷനിലെ സിഗ്നൽ ബോക്സ്‌ തകർത്ത് ട്രെയിൻ ഗതാഗതം തടസ്സപ്പെടുത്തി; കരാർ ജീവനക്കാരൻ പിടിയിൽഫറോക്ക്: റെയിൽവേ സിഗ്നൽ ബോക്സ് തകർത്ത റെയിൽവേ കരാർ ജീവനക്കാരനെ അറസ്റ്റ് ചെയ്തു. തമിഴ്നാട് നാമക്കൽ സ്വദേശി രമേഷി (34)നെയാണ് ആർ പി എഫ്. അറസ്റ്റുചെയ്തത്. ഫറോക്ക് റെയിൽവേ സ്റ്റേഷന്റെ വടക്കുവശത്തുള്ള സിഗ്നൽ ബോക്സ് തകർത്ത ഇയാള്‍ തീവണ്ടി ഗതാഗതം തടസ്സപ്പെടുത്തുകയായിരുന്നുവെന്നാണ് ആർ പി എഫ് സംഭവത്തേക്കുറിച്ച് പറയുന്നത്. മേയ് 25 നായിരുന്നു കേസിന് ആസ്പദമായ സംഭവം ഉണ്ടായത്.
കോഴിക്കോട് ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കിയ ഇയാളെ ജാമ്യത്തിൽ വിട്ടയച്ചു. കോഴിക്കോട് ആർ.പി.എഫ്. ഇൻസ്പെക്ടർ ഉപേന്ദ്രകുമാറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ഇയാളെ അറസ്റ്റുചെയ്തത്. 

contract worker held for damaging signal box in farook railway station

Snow
എന്റെ കോഴിക്കോട് വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Previous Post Next Post