
ഫറോക്ക് : വിവിധയിടങ്ങളിൽ കൊണ്ടുപോയി പതിനാറുകാരിയെ പീഡിപ്പിച്ച മൂന്നുപേരെ പോലീസ് പിടികൂടി. നല്ലളം ചാലാട്ടി ടി.പി. ഷാമിൽ (21), ചാലിയം കടുക്ക ബസാർ അരയൻ വളപ്പിൽ എ.വി. മുഹമ്മദ് ഫിറാദ് (22), ചാലിയം കൈതവളപ്പിൽ കെ.വി. മുഹമ്മദ് സഹദ് (18) എന്നിവരെയാണ് അറസ്റ്റുചെയ്തത്.
പതിനാറുകാരിയെ കാണാനില്ലെന്നുകാണിച്ച് വീട്ടുകാർ നല്ലളം പോലീസിൽ പരാതിനൽകിയിരുന്നു. തുടർന്ന് പെൺകുട്ടിയെ പോലീസ് കോഴിക്കോട്ടുനിന്നു കണ്ടെത്തി. ചിൽഡ്രൻസ് ഹോമിലേക്ക് മാറ്റിയ കുട്ടി കൗൺസലിങ്ങിനിടെയാണ് പീഡനവിവരം പറഞ്ഞത്.
മാസങ്ങൾക്കുമുമ്പ് ബസ് സ്റ്റാൻഡ് പരിസരത്തുനിന്ന് പരിചയപ്പെട്ട മുഹമ്മദ് സഹദുമായി പെൺകുട്ടി സൗഹൃദത്തിലായി. പിന്നീട് സഹദും മുഹമ്മദ് ഫിറാദും ഷാമിലും പെൺകുട്ടിയെ ഫറോക്ക് റെയിൽവേ സ്റ്റേഷന്റെ ആളൊഴിഞ്ഞ ഗോഡൗണിലും പരിസരപ്രദേശത്തും കൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നു.

ടി.പി. ഷാമിൽ (21)

കെ.വി. മുഹമ്മദ് സഹദ് (18)

എ.വി. മുഹമ്മദ് ഫിറാദ് (22)
നല്ലളം എസ്.ഐ. പി. മുരളി, എ.എസ്.ഐ. വി. അരുൺ, സി.പി.ഒ. കെ. രഞ്ജിത്ത് എന്നിവരുൾപ്പെട്ട സംഘമാണ് കേസന്വേഷിച്ചത്. സംഭവത്തിൽ ലഹരിസംഘങ്ങൾക്ക് ബന്ധമുണ്ടോയെന്നും പോലീസ് അന്വേഷിക്കുന്നുണ്ട്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.
Three arrested for raping a 16-year-old girl

എന്റെ കോഴിക്കോട് വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.