കോഴിക്കോട്ട് ഭാര്യയെ ശല്യം ചെയ്തത് ചോദ്യംചെയ്ത ഭർത്താവിന് മർദ്ദനം; അഞ്ച് പേർ കസ്റ്റഡിയിൽ, ബൈക്കുകളും പിടിച്ചു



കോഴിക്കോട് : നഗരത്തിൽ യുവദമ്പതികളെ ബൈക്കിലെത്തി ആക്രമിച്ച കേസിൽ അഞ്ച് പേർ കസ്റ്റഡിയിൽ. ഇവരുടെ ബൈക്കും നടക്കാവ് പൊലീസ് പിടിച്ചെടുത്തു. കഴിഞ്ഞ ദിവസം രാത്രി പത്ത് മണിയോടെയാണ് ഇരിങ്ങാടൻപള്ളി സ്വദേശി അശ്വിനും ഭാര്യയ്ക്കും നഗരമധ്യത്തിൽവെച്ച് ദുരനുഭവം ഉണ്ടായത്. ബൈക്കുകളിൽ പിന്തുടർന്നെത്തിയ സംഘം ഭാര്യയെ ശല്യം ചെയ്തത് ചോദ്യം ചെയ്തതിനാണ് ഭർത്താവിനെ മർദ്ദിച്ചത്. 
തൊട്ടു പിന്നാലെ ദമ്പതികൾ പരാതിയുമായി സിറ്റി ട്രാഫിക് പൊലീസിനെയും, നടക്കാവ് പൊലീസിനെയും ഇവർ സമീപിച്ചു. അതിക്രമം നടത്തിയവർ വന്ന വാഹനത്തിന്‍റെ നമ്പർ സഹിതം രേഖാമൂലം പരാതി നൽകി. പക്ഷെ ഒരു നടപടിയും പൊലീസ് സ്വീകരിച്ചില്ല. വാർത്തകൾക്ക് പിന്നാലെ ഡിസിപി അടക്കം മുതിർന്ന് ഉദ്യോഗസ്ഥർ ഇടപെട്ടു. തുടർന്ന് അശ്വിന്‍റെയും ഭാര്യയുടെയും മൊഴി മെഡിക്കൽ കോളേജിലെത്തി പൊലീസ് രേഖപ്പെടുത്തി. നഗരത്തിലെ സിസിടിവി ദൃശ്യങ്ങളടക്കം പരിശോധിച്ചാണ് പ്രതികളെ തിരിച്ചറിഞ്ഞത്. 

five people in custody for attacking a couple in kozhikode city
Snow
എന്റെ കോഴിക്കോട് വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Previous Post Next Post