മൂകാംബികായാത്രയും, സിയാറത് ഏകദിന യാത്രയുമായി കെ.എസ്.ആർ.ടി.സികോഴിക്കോട് : മഴയെത്തുംമുൻപെ തീർഥാടനകേന്ദ്രത്തിലേക്ക്‌ ഒരു യാത്രയുമായി കെ.എസ്.ആർ.ടി.സി.

ബജറ്റ് ടൂറിസം സെല്ലിന്റെ നേതൃത്വത്തിൽ ജില്ലയിൽനിന്ന് മൂകാംബികായാത്രയും, സിയാറത് ഏകദിന യാത്രയുമാണ് സംഘടിപ്പിക്കുന്നത്.


Read alsoഅകലാപ്പുഴ, സഞ്ചാരികളുടെ പറുദീസ...

കോഴിക്കോട്ടുനിന്ന് രാത്രി ഒൻപതിന് പുറപ്പെട്ട് പുലർച്ചെ മൂകാംബികയിലെത്തി ക്ഷേത്രദർശനം നടത്തി കുടജാദ്രി, വൈകീട്ട് ഉടുപ്പി ശ്രീകൃഷ്ണക്ഷേത്രം എന്നിവ സന്ദർശിച്ച് മടങ്ങിയെത്തുന്നതാണ് ട്രിപ്പ്.2300 രൂപയാണ് നിരക്ക്. 

കോഴിക്കോട്ടുനിന്ന് തുടങ്ങി ഒടുങ്ങാക്കാട് മഖാം, സി.എം. മഖാം, പുതിയങ്ങാടി പള്ളി, ഇടിയങ്ങര പള്ളി, കുറ്റിച്ചിറ പള്ളി തുടർന്ന് ചരിത്രപ്രസിദ്ധമായ മമ്പറം പള്ളി എന്നിവകണ്ട് മടങ്ങുന്ന സിയാറത് യാത്രയ്ക്ക് 640 രൂപയാണ് ചെലവ്. 

രജിസ്‌ട്രേഷന് രാവിലെ ഒമ്പതുമുതൽ രാത്രി ഒമ്പതുവരെ 
കോഴിക്കോട് -9544477954, താമരശ്ശേരി-9846100728, ജില്ലാ കോ-ഓർഡിനേറ്റർ-9961761708 എന്നീ നമ്പറുകളിൽ വിളിക്കാം.

Snow
എന്റെ കോഴിക്കോട് വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Previous Post Next Post