പോക്സോ: ഒരാൾ അറസ്റ്റിൽകോഴിക്കോട്: പ്രായപൂർത്തിയാകാത്ത പെൺകുട്ടികളോട് മോശമായി പെരുമാറിയതിനു പോക്സോ പ്രകാരം പാറന്നൂർ വെള്ളച്ചാലിൽ അബ്ദുൽ അസീസിനെ (53) പൊലീസ് അറസ്റ്റ് ചെയ്തു. കഴിഞ്ഞ 15ന് ആണ് സംഭവം. ട്യൂഷൻ ക്ലാസിലേക്ക് പോകുകയായിരുന്നു വിദ്യാർഥിനികൾ. വഴി ചോദിക്കാനെന്ന വ്യാജേന ഒരു കുട്ടിയെ തടഞ്ഞു നിർത്തി കൈപിടിച്ചെന്നും മറ്റൊരു കുട്ടിയോടു മോശമായി പെരുമാറിയെന്നുമാണ് പരാതി.
കാക്കൂർ എസ്ഐ എം.അബ്ദുൽ സലാം, സീനിയർ സിപിഒമാരായ എ.രാംജിത്ത്, അഭിലാഷ് എന്നിവർ അറസ്റ്റ് ചെയ്ത പ്രതിയെ കോടതി റിമാൻഡ് ചെയ്തു. ബാലുശ്ശേരി, കൊടുവള്ളി, ചേവായൂർ സ്റ്റേഷനുകളിലെ പോക്സോ കേസിലും പ്രതിയാണ് അസീസ്.

Snow
എന്റെ കോഴിക്കോട് വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Previous Post Next Post