സ്കൂളുകള്‍ കേന്ദ്രീകരിച്ച് ന്യൂജെൻ മയക്കുമരുന്ന് കച്ചവടം; കോഴിക്കോട് എംഡിഎംഎയുമായി യുവാവ് പിടിയിൽ



കോഴിക്കോട് : കോഴിക്കോട് നഗരത്തിൽ എംഡിഎംഎയുമായി യുവാവ് പിടിയിലായി. പയ്യന്നൂർ സ്വദേശി ഷനോജ്  എന്ന കടുക്ക ഷനോജ്(37)നെ ആണ് പൊലീസ് അറസ്റ്റ് ചെയ്തത്. ഇയാളിൽ നിന്നും 4 ഗ്രാം എംഡിഎംഎ പൊലീസ് കണ്ടെടുത്തു.  ടൗൺ അസിസ്റ്റന്റ് കമ്മീഷണർ പി. ബിജുരാജിന്‍റെ നേതൃത്വത്തിലുള്ള സിറ്റി ക്രൈം സ്ക്വാഡും ഇൻസ്പെക്ടർ ബൈജു.കെ. പൗലോസിന്‍റെ നേതൃത്വത്തിലുള്ള ടൗൺ പൊലീസും നടത്തിയ പരിശോധനയിലാണ് പ്രതി പിടിയിലായത്. 
സ്കൂളുകൾ കേന്ദ്രീകരിച്ച് രാസലഹരി വിൽപന നടത്തുന്ന സംഘത്തിലെ കണ്ണിയാണ് പിടിയിലായതെന്ന് പൊലീസ് പറഞ്ഞു. കോഴിക്കോട് സിറ്റി ഡെപ്യൂട്ടി പൊലീസ് കമ്മീഷണർ കെ.ഇ. ബൈജുവിന്‍റെ നിർദ്ദേശപ്രകാരം സിറ്റിയിൽ നടന്ന പ്രത്യേക പരിശോധനയിലാണ് പ്രതിയെ പിടികൂടിയത്. നിരവധി കേസുകളിൽ പ്രതിയാണ് പിടിയിലായ ഷനോജ്. ബാംഗ്ലൂരിലെ ആഫ്രിക്കൻ കോളനിയിൽ നിന്നും ഗ്രാമിന് അഞ്ഞൂറ് രൂപയ്ക്ക് കൊണ്ടുവരുന്ന എംഡിഎംഎ കോഴിക്കോട് രണ്ടായിരം രൂപയ്ക്കാണ് വിൽപന നടത്തുന്നത്. 

വിദ്യാർത്ഥികളെ കേന്ദ്രീകരിച്ച് നടക്കുന്ന മയക്കുമരുന്ന് വിൽപ്പന തടയുന്നതിനായി കോഴിക്കോട് ജില്ലാ പൊലീസ് മേധാവി രാജ്പാൽ മീണ ഐപിഎസിന്‍റെ നേതൃത്വത്തിൽ ശക്തമായ നടപടികളാണ് സിറ്റി പൊലീസ് സ്വീകരിച്ചു വരുന്നത്. പ്രതിയെ ടൗൺ സബ്ബ് ഇൻസ്പെക്ടർ സുഭാഷ് ചന്ദ്രനും സംഘവും അറസ്റ്റ് ചെയ്തു. സിറ്റി ക്രൈം സ്ക്വാഡ് അംഗങ്ങളായ എം.ഷാലു, എ.പ്രശാന്ത് കുമാർ സി.കെ.സുജിത്ത്, ടൗൺ പൊലീസ് സ്റ്റേഷൻ സബ്ബ് ഇൻസ്പെക്ടർ പ്രസാദ്, സീനിയർ സി.പിഒ ശിഹാബുദ്ദീൻ എന്നിവരാണ് അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നത്.

youth arrested with mdma in kozhikode

Snow
എന്റെ കോഴിക്കോട് വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Previous Post Next Post