മെഡിക്കൽ കോളേജിന് സമീപം സ്വകാര്യ ബസ് മറിഞ്ഞു; പത്തു പേർ ആശുപത്രിയിൽകോഴിക്കോട് :മെഡിക്കൽ കോളേജിന് സമീപം സ്വകാര്യ ബസ് മറിഞ്ഞു. ബസിലുണ്ടായിരുന്ന നിരവധി യാത്രക്കാർക്ക് പരിക്കേറ്റു. പരിക്കേറ്റവരെ ഉടൻ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ബസിലെ യാത്രക്കാരും ജീവനക്കാരും ഉൾപ്പെടെ 10 പേർക്ക് പരിക്കേറ്റു. 
കോഴിക്കോട് നിന്ന് കുന്ദമംഗലത്തേക്ക് പോവുകയായിരുന്ന സ്വകാര്യ ബസാണ് അപകടത്തിൽപ്പെട്ടത്. ബൈക്കിനെ മറികടക്കാൻ ശ്രമിക്കുന്നതിനിടെ ബസ് നിയന്ത്രണം വിട്ട് മറിയുകയായിരുന്നുവെന്നാണ് റിപ്പോർട്ട്. ആർക്കും കാര്യമായ പരിക്കില്ല.

അപകടം നടന്നയുടനെ നാട്ടുകാർ രക്ഷാപ്രവർത്തനം നടത്തി. ഇവർ അറിയിച്ചതിനെ തുടർന്ന് പോലീസും ഫയർഫോഴ്‌സും സ്ഥലത്തെത്തി. പരിക്കേറ്റവരെ ആംബുലൻസുകളിലും മറ്റ് വാഹനങ്ങളിലും ആശുപത്രിയിലേക്ക് മാറ്റി. അപകടത്തെ തുടർന്ന് റോഡിൽ കുറച്ചുനേരം ഗതാഗതം തടസ്സപ്പെട്ടു.

A private bus overturned near the medical college

Snow
എന്റെ കോഴിക്കോട് വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Previous Post Next Post