മലക്കപ്പാറയിലേക്ക് മഴക്കാല യാത്രയുമായി കെ എസ് ആർ ടി സി ബഡ്ജറ്റ് ടൂറിസംകോഴിക്കോട് : കോഴിക്കോട് നിന്നും മലക്കപ്പാറയിലേക്ക് ആനവണ്ടിയിൽ മഴക്കാല യാത്രയൊരുക്കി കെ എസ് ആർ ടി സി ബഡ്ജറ്റ് ടൂറിസം. ജൂൺ 30ന് രാവിലെ നാല് മണിക്ക് സൂപ്പർ ഡീലക്സ് എയർ ബസ്സിൽ കെ എസ് ആർ ടി സി ബസ് സ്റ്റാൻഡിൽ നിന്നും യാത്ര പുറപ്പെടും.1100 രൂപയാണ് ടിക്കറ്റ് നിരക്ക്. 50 രൂപ എൻട്രി ഫീസ് നൽകണം. ഭക്ഷണത്തിനുള്ള  ചെലവുകൾ  യാത്രികർ സ്വയം വഹിക്കണം. അതിരപ്പള്ളി വെള്ളച്ചാട്ടം, വാഴച്ചാൽ വെള്ളച്ചാട്ടം, മലക്കപ്പാറ എന്നിങ്ങനെയാണ് റൂട്ട്.
ജൂൺ 29 പെരുന്നാൾ ദിനത്തിൽ മാമലക്കണ്ടം വഴി മൂന്നാർ യാത്രയും കെ എസ് ആർ ടി സി ഒരുക്കുന്നുണ്ട്. രാത്രി എട്ട് മണിക്ക് യാത്ര പുറപ്പെടും. തുടർന്ന് തുഷാരഗിരി, തൊള്ളായിരംകണ്ടി യാത്രയും ഒരുക്കുന്നുണ്ട്. ബുക്ക് ചെയ്യാനും കൂടുതൽ വിവരങ്ങൾക്കും - 9544477954, 99617 61708, 9846 100728.

KSRTC budget tourism with monsoon trip to Malakappara

Snow
എന്റെ കോഴിക്കോട് വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Previous Post Next Post