മുക്കം പെരുമ്പടപ്പിൽ മിനിലോറി മറിഞ്ഞ് അപകടംമുക്കം:എടവണ്ണ കൊയിലാണ്ടി സംസ്ഥാനപാതയിലെ മുക്കം പെരുമ്പടപ്പിന് സമീപം ഫർണിച്ചർ കയറ്റി വന്ന മിനി ലോറി റോഡിലേക്ക് മറിഞ്ഞ് അപകടം. അരീക്കോട് നിന്ന് വയനാട്ടിലേക്ക് പോവുകയായിരുന്ന വാഹനമാണ് അപകടത്തിൽപ്പെട്ടത്. പെരുമ്പടപ്പിൽ പുതുതായി നിർമ്മിക്കുന്ന പെട്രോൾ പമ്പിന് സമീപമാണ് അൽപ്പം മുൻപ് അപകടം നടന്നത്. വാഹനം മറിഞ്ഞതിനെ തുടർന്ന് സംസ്ഥാനപാതയിൽ ഭാഗികമായ ഗതാഗതം തടസ്സം നേരിടുന്നു.
ആർക്കും പരിക്കില്ലെന്നാണ് പ്രാഥമിക വിവരം. മുക്കം ഫയർ ഫോഴ്സ് സ്ഥലത്തെത്തി രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകുന്നു. പൂർണവിവരം ലഭ്യമല്ല

Minilorry overturned accident in Mukkam Perumpadap

Snow
എന്റെ കോഴിക്കോട് വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Previous Post Next Post