നരിക്കുനിയിൽ ബൈക്ക് നിയന്ത്രണം വിട്ട് അപകടം. സ്ത്രീ മരണപ്പെട്ടുനരിക്കുനി : പടനിലം റോഡിൽ വെള്ളാരം കണ്ടിയിൽ ഇറക്കത്തിൽ ബൈക്ക് അപകടത്തിൽ വയനാട് വടുവഞ്ചാൽ സ്വദേശിനി ആയിഷ(65) മരണപ്പെട്ടു. ഇന്ന് ഉച്ചയോടെ ആയിരുന്നു അപകടം. നരിക്കുനി തിരുവല്ലൂർ പൊയിലിലെ സ്വന്തം വീട്ടിൽ നിന്ന് സഹോദരനൊപ്പം ബൈക്കിൽ യാത്ര ചെയ്യവേ ടയർ പഞ്ചറായി ബൈക്ക് മറിയുകയായിരുന്നു. തലയ്ക്ക് പരിക്കേറ്റ ആയിഷയെ ഉടൻതന്നെ കൊടുവള്ളി കിംസ് ഹോസ്പിറ്റലിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ ആയില്ല .
തോളെല്ലിനും നട്ടെല്ലിനും സാരമായി പരിക്കേറ്റ സഹോദരൻ സിപി ബഷീറിനെ (പോപുലാർ ഗ്രാനൈറ്റ് നരിക്കുനി) കോഴിക്കോട് സഹകരണ ഹോസ്പിറ്റലിലും പ്രവേശിപ്പിച്ചു.
Snow
എന്റെ കോഴിക്കോട് വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Previous Post Next Post