പന്നൂർ -നരിക്കുനി നെല്ല്യേരിത്താഴം- പുന്നശ്ശേരി റോഡ് ടാറിംഗ്; ആഘോഷമാക്കി നാട്ടുകാർ



നരിക്കുനി: വർഷങ്ങളുടെ കാത്തിരിപ്പിനൊടുവിൽ പന്നൂർ -നരിക്കുനി - നെല്ല്യേരിത്താഴം -പുന്നശ്ശേരി റോഡ് ആദ്യഘട്ട ടാറിംഗ് കഴിഞ്ഞത് ആഘോഷമാക്കി നാട്ടുകാർ.

2019 ൽ കരാർ നൽകിയ ഈ റോഡ് പണി പല കാരണങ്ങളാൽ നീണ്ടുപോകുകയായിരുന്നു. ഈറോഡിൻ്റെ ആദ്യ കരാറുകാരൻ പല കാരണങ്ങൾ പറഞ്ഞ് റോഡ് പണി നീട്ടികൊണ്ടു പോകുകയായിരുന്നു ഇതിനിടെയിൽ വിവിധ രാഷട്രീയ പാർട്ടികളുടെ ഫേസ് ബുക്ക് യുദ്ധമുൾപ്പെടെ പല രാഷ്ടീയ വിവാദങ്ങൾക്കും ഈ റോഡ് സാക്ഷ്യം വഹിച്ചിരുന്നു.
ഇതിനിടെ ആദ്യകരാറുകാരനെ ടെർമിനേറ്റ് ചെയ്യുകയും അയാൾ കോടതി കയറുകയും കോടതി സ്റ്റേ അനുവദിക്കുകയും ഇതിനെതിരെ പൊതുമരാമത്ത് വകുപ്പ് ഇടക്കാല വിധി നേടിയെടുക്കുകയും പുതിയ കരാർ മലബാർ പ്ലസ്സിനെ ഏൽപ്പിക്കുകയും അവർ യുദ്ധകാല അടിസ്ഥാനത്തിൽ ഈ റോഡ് പണിയുടെ ആദ്യ ഘട്ടം പൂർത്തീകരിക്കുകയും ആയിരുന്നു.

ഈ റോഡിൻ്റെ ടാറിംഗ് മഴ ശക്തമാവുന്നതിന് മുമ്പ് തീരുമെന്നത് നാട്ടുകാർക്ക് സ്വപ്നം പോലെയായിരുന്നു. അതിനാൽ ജ്യൂസും - പായസവും വിതരണം ചെയ്തും, പടക്കം പൊട്ടിച്ചും റോഡിൻ്റെ ടാറിംഗ് നാട്ടുകാർ ഒരു ആഘോഷമാക്കി മാറ്റുകയായിരുന്നു.
Pannur - Narikuni Nellierithazham - Punnassery Road Taring:, peoples celebrate
Snow
എന്റെ കോഴിക്കോട് വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Previous Post Next Post