വടകരയില്‍ ട്രെയിനില്‍ ഉപേക്ഷിച്ച 5 കിലോ കഞ്ചാവ് പിടികൂടി, ​ഒളിപ്പിച്ചിരുന്നത് ബാ​ഗിനുള്ളിലെ തുണികൾക്കിടയിൽ



കോഴിക്കോട്: വടകരയിൽ 5 കിലോ കഞ്ചാവ് പിടികൂടി. ആർപിഎഫും പാലക്കാട്‌ ആ൪പിഎഫ് ക്രൈം ഇന്റലിജൻസ് ബ്രാഞ്ചും വടകര എക്സ്സൈസ് സർക്കിളും ചേർന്ന്  വടകര റെയിൽവേ സ്റ്റേഷനിൽ നടത്തിയ പരിശോധനയിലാണ് കഞ്ചാവ് പിടികൂടിയത്. ഇന്ന് രാവിലെ വടകര സ്റ്റേഷനിൽ എത്തിച്ചേർന്ന ചെന്നൈ - മംഗ്ലൂർ സൂപ്പർ ഫാസ്റ്റ് ട്രെയിനിന്റെ ജനറൽ കമ്പാർട്മെന്റിൽ നിന്നും ഉപേക്ഷിക്കപ്പെട്ട നിലയിൽ കഞ്ചാവ് കണ്ടെത്തുക ആയിരുന്നു.
ബാഗിനുള്ളിൽ തുണികൾക്കിടയിൽ ഒളിപ്പിച്ച നിലയിൽ ആയിരുന്നു കഞ്ചാവ്. പരിശോധന ഭയന്ന് പ്രതി ബാഗ് ഉപേക്ഷിച്ചു കടന്നു കളഞ്ഞതായി സംശയിക്കുന്നു. ട്രെയിൻ വഴി കഞ്ചാവ് കടത്തു തടയുന്നതിനായി പരിശോധനകൾ കൂടുതൽ ശക്തമായി തുടരുമെന്ന് ആ൪പിഎഫ് എക്സ്സൈസ് വൃത്തങ്ങൾ അറിയിച്ചു.

ആർപിഎഫ്  എ എസ് ഐ മാരായ സജു കെ, ബിനീഷ് പി.പി., ഹെഡ്കോൺസ്റ്റബിൾ അജീഷ് ഒ. കെ., കോൺസ്റ്റബിൾ അബ്ദുൾ സത്താർ പി. പി., രാജീവൻ പി എക്സ്സൈസ് ഐ ബി യൂണിറ്റിലെ പ്രിവേന്റീവ് ഓഫീസർ പ്രമോദ് പുളിക്കൽ വടകര എക്സ്സൈസ് സർക്കിൾ ലെ പ്രിവന്റീവ് ഓഫീസർ അബ്ദുൾ സമദ് കെ കെ, സി ഇ ഒ മാരായ ജിജു കെ. എൻ, ഷിജിൻ എ പി. എന്നിവരടങ്ങിയ പ്രത്യേകസ൦ഘ൦ നടത്തിയ പരിശോധനയിലാണ് ഇന്ന് കഞ്ചാവ് പിടികൂടിയത്.

ganja seized at vatakara kozhikode

Snow
എന്റെ കോഴിക്കോട് വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Previous Post Next Post