
കോഴിക്കോട്:സംസ്ഥാനത്ത് വീണ്ടും തെരുവുനായ ആക്രമണം രൂക്ഷമാകുന്നു. കോഴിക്കോട് 2 പേർക്ക് നായയുടെ കടിയേറ്റു. പരിക്കേറ്റവർ വിവിധ ആശുപത്രികളിൽ ചികിത്സ തേടി.
കോഴിക്കോട് ഉണ്ണികുളത്തും, തൊട്ടിൽപ്പാലത്തുമാണ് തെരുവുനായയുടെ ആക്രമണം ഉണ്ടായത്. ഉണ്ണികുളം സ്വദേശി ജിതേഷ് കുമാർ വീടിന് പുറത്ത് ഇറങ്ങിയപ്പോൾ ഇന്നലെ രാത്രി 9 മണിയോടെയാണ് കടിയേൽക്കുന്നത്. ഏറെ നേരം ആക്രമണത്തിന് ഇരയായ ജിതേഷ് സ്വയം പ്രതിരോധം തീർത്താണ് രക്ഷനേടിയത്. കൈയിക്കും കാലിനും പരിക്കേറ്റ യുവാവ് കോഴിക്കോട് മെഡിക്കൽ കോളജിൽ ചികിത്സ തേടി.
കോഴിക്കോട് തൊട്ടിൽപ്പാലത്ത് സൂപ്പർ മാർക്കറ്റ് ജീവനക്കാരനാണ് തെരുവുനായയുടെ കടിയേറ്റത്. ആക്കൽ സ്വദേശി സത്യൻ തൊട്ടിൽപാലത്തെ സ്ഥപനത്തിലേക്ക് വരുന്നതിനിടെയാണ് ആക്രമണം നേരിട്ടത്.
Stray dog menace on the rise in Kerala

എന്റെ കോഴിക്കോട് വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Tags:
dog