സിഎച്ച് ഫ്‌ളൈഓവറിന്റെ പുനരുദ്ധാരണ പ്രവൃത്തി: ഫ്‌ളൈഓവർ വഴിയുള്ള ഗതാഗതം ശനിയാഴ്ച മുതൽ പൂർണ്ണമായും നിരോധനമേർപ്പെടുത്തി: ക്രമീകരണങ്ങൾ ഇങ്ങനെ



കോഴിക്കോട് :സിഎച്ച് ഫ്‌ളൈഓവറിന്റെ പുനരുദ്ധാരണ പ്രവൃത്തിയുടെ  ഭാഗമായി ഫ്‌ളൈഓവർ  വഴിയുള്ള ഗതാഗതം 10-6-2023 ശനിയാഴ്ച മുതൽ പൂർണ്ണമായും നിരോധനമേർപ്പെടുത്തി.
ഇതോടനുബന്ധിച്ച് താഴെ പറയുന്ന ഗതാഗത ക്രമീകരണങ്ങൾ ഏർപ്പെടുത്തിയിരിക്കുന്നു👇🏻

  • റെയിൽവേസ്റ്റേഷനിൽ നിന്നും ഗാന്ധിറോഡ് ഭാഗത്തേക്ക് പോകുന്ന സിറ്റിബസുകൾ ഓയിറ്റി റോഡ്, മോഡൽ സ്കൂൾ ജംഗ്ഷൻ വഴി ക്രിസ്റ്റ്യൻ കോളേജ് ജംഗ്ഷനിൽ നിന്നും ഇടത്തോട്ട് തിരിഞ്ഞ് ഗാന്ധിറോഡ് ഓവർ ബ്രിഡ്ജ് കയറി പോകേണ്ടതാണ്.
  • ഗാന്ധിറോഡ് നിന്നും വരുന്ന സിറ്റി ബസുകൾ ഗാന്ധി റോഡ് ഓവർ ബ്രിഡ്ജ് കയറി മലബാർ ക്രിസ്റ്റ്യൻ കോളേജ് (MCC) കിഴക്ക് വശത്തുകൂടെ വയനാട് റോഡ് വഴി BEM സ്കൂൾ സ്റ്റോപ് വഴി പോകേണ്ടതാണ്.
  • CH Flyover കയറി കോടതി ഭാഗത്തേക്ക് പോകേണ്ട വാഹനങ്ങൾ LIC, വൈക്കം മുഹമ്മദ് ബഷീർ റോഡ് വഴി ഇടത്തോട്ട് തിരിഞ്ഞ് രണ്ടാം ഗേറ്റ് കടന്ന് പോകേണ്ടതാണ്. കൂടാതെ പാളയം, Link road വഴി റെയിൽവെ ഓവർ ബ്രിഡ്ജ് കയറി കോടതി ബീച്ച് ഭാഗത്തേക്ക് പോകേണ്ടതാണ്.
  • നടക്കാവ് ഭാഗത്ത് നിന്ന് വരുന്ന വാഹനങ്ങൾ ഗാന്ധിറോഡ് ഓവർ ബ്രിഡ്ജ് വഴി ബീച്ചിലേക്കും കോടതി ഭാഗത്തേക്കും പോകേണ്ടതാണ്.


  • കണ്ണൂർ ഭാഗത്ത് നിന്നും വരുന്ന വാഹനങ്ങൾ ബീച്ച് റോഡ് വഴി കോടതി, കോർപ്പറേഷൻ ഓഫീസ്, ബീച്ച് ഭാഗങ്ങളിലേക്ക് പോകേണ്ടതാണ്.
  • പന്നിയങ്കര, മാങ്കാവ് തുടങ്ങി തെക്ക് ഭാഗത്ത് നിന്നും ബീച്ച് ഭാഗത്തേക്ക് പോകേണ്ട വാഹനങ്ങൾ ടൗണിൽ പ്രവേശിക്കാതെ ഫ്രാൻസിസ് റോഡ് Flyover കയറി ബീച്ച് ഭാഗത്തേക്ക് പോകേണ്ടതാണ്.
  • മലപ്പുറം, പാലക്കാട്, മെഡിക്കൽ കോളേജ് ഭാഗത്ത് നിന്നും ബീച്ച് ഭാഗത്തേക്ക് പോകേണ്ട വാഹനങ്ങൾ സിറ്റിയിൽ പ്രവേശിക്കാതെ അരയിടത്തുപാലം, സരോവരം ജംഗ്ഷനിൽ നിന്ന് ഇടത്തോട്ട് തിരിഞ്ഞ് നേരെ ഗാന്ധിറോഡ് Flyover കയറി ബീച്ച് ഭാഗത്തേക്ക് പോകേണ്ടതാണ്.
  • വയനാട് ഭാഗത്ത് നിന്നും ബീച്ച് ഭാഗത്തേക്ക് പോകേണ്ട വാഹനങ്ങൾ സിറ്റിയിൽ പ്രവേശിക്കാതെ എരഞ്ഞിപ്പാലം, സരോവരം ജംഗ്ഷനിൽ നിന്ന് വലത്തോട്ട് തിരിഞ്ഞ് നേരെ ഗാന്ധിറോഡ് Flyover കയറി ബീച്ച് ഭാഗത്തേക്ക് പോകേണ്ടതാണ്.

Restoration work of CH flyover: Traffic through flyover completely banned from Saturday: Arrangements as follows

Snow
എന്റെ കോഴിക്കോട് വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Previous Post Next Post