
കോഴിക്കോട്: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ചു ഗർഭിണിയാക്കിയ പ്രതിയെ കൊടുവള്ളി പൊലീസ് പിടികൂടി. മുക്കം കുറ്റിപ്പാല രാജീവ് ഗാന്ധി കോളനിയിലെ കരടി ഷെമീർ എന്നറിയപ്പെടുന്ന ഷെമീർ(26) നെയാണ് പൊലീസ് സംഘം കണ്ണൂർ റെയിൽവേ സ്റ്റേഷന് സമീപത്തെ സ്വകാര്യ ലോഡ്ജിൽ നിന്നും കസ്റ്റഡിയിലെടുത്തത്.
Read also: താമരശ്ശേരിയില്‍ കോളേജ് വിദ്യാത്ഥിനിയെ ലഹരി നല്കി പീഡിപ്പിച്ച ശേഷം ചുരത്തില്‍ ഉപേക്ഷിച്ചു
സംഭവത്തെകുറിച്ച് പരാതി ലഭിച്ചു കേസ് രജിസ്റ്റർ ചെയ്തതറിഞ്ഞ് മൊബൈൽ ഫോൺ സ്വിച്ച് ഓഫ് ചെയ്ത് ഒളിവിൽ പോയ ഇയാളെ പഴുതടച്ച നീക്കത്തിലൂടെയാണ് അന്വേഷണസംഘം പിടികൂടിയത്. പിടിയിലായ ഷെമീറിന് ജില്ലയിൽ കഞ്ചാവ് കേസും അടിപിടി കേസും ഉൾപ്പെടെ മറ്റു കേസുകൾ ഉള്ളതായി അന്വേഷണത്തിൽ വ്യക്തമായതായി കൊടുവള്ളി പൊലീസ് പറഞ്ഞു.
സുഹൃത്ത് മൂലം പരിചയപ്പെട്ട പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പ്രണയം നടിച്ചു പീഡിപ്പിച്ചതായാണ് പരാതി. കൊടുവള്ളി ഇൻസ്‌പെക്ടർ പ്രജീഷ്. കെ യുടെ നേതൃത്വത്തിൽ കൊടുവള്ളി എസ്ഐ അനൂപ് അരീക്കര, സീനിയർ സിവിൽ പൊലീസ് ഉദ്യോഗസ്ഥന്മാരായ ശ്രീജിത്ത്, അനൂപ് തറോൽ, സിവിൽ പോലീസ് ഓഫീസറായ ഷെഫീഖ് നീലിയാനിക്കൽ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടി അന്വേഷണം നടത്തുന്നത്. താമരശ്ശേരി കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
minor girl was raped and made pregnant karadi shemir was arrested

എന്റെ കോഴിക്കോട് വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.