കൂരാച്ചുണ്ടിൽ നഗരമധ്യത്തിൽ യുവാക്കളുടെ അഴിഞ്ഞാട്ടം; കേസെടുത്ത് പൊലീസ്കോഴിക്കോട്: കൂരാച്ചുണ്ടിൽ യുവാക്കളുടെ അഴിഞ്ഞാട്ടം. നഗരമധ്യത്തിൽ രണ്ട് പേർ ഒന്നര മണിക്കൂറോളം ഏറ്റുമുട്ടി ഭീകരാന്തിരീക്ഷം സൃഷ്ടിച്ചു. കൂരാച്ചുണ്ട് സ്വദേശികളായ റംഷാദ്, റഷീദ് എന്നിവർക്കെതിരെ പൊലിസ് കേസെടുത്തു.

ശനിയാഴ്ച ഉച്ചയ്ക്ക് പന്ത്രണ്ടരയോടെ കൂരാച്ചുണ്ട് നഗര മധ്യത്തിൽ ആരംഭിച്ച അഴിഞ്ഞാട്ടം ഒന്നര മണിക്കൂർ നീണ്ടു നിന്നു. നാട്ടുകാർ കാഴ്ചക്കാരായി. എതിർക്കാർ ശ്രമിച്ചവർക്ക് നേരെയും യുവാക്കളുടെ ആക്രമണം നടത്തി. റംഷാദിനെ റോഡിൽ കിടത്തി ദേഹത്തു കയറിനിന്ന് റഷീദ് മർദിക്കുന്നത് വിഡിയോ ദൃശ്യങ്ങളിൽ കാണാം.
പൊലീസ് പിടിയിലായ പ്രതികൾക്കിടയിൽ മുൻ വൈരാഗ്യം ഉണ്ടായിരുന്നു. ഇതാണ് പരസ്യ ഏറ്റുമുട്ടലിലേക്ക് നീങ്ങിയത്.റംഷാദ് കഞ്ചാവിനും റഷീദ് മദ്യത്തിനും അടിമകളാണ്. ഡിവൈഎഫ്ഐ നേതാവിനെ കുത്തിയ കേസിലെ പ്രതിയാണ് റംഷാദ്. മാനസിക ആസ്വാസ്ഥ്യം പ്രകടിപ്പിച്ചതിനെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും തുടർന്ന് ജാമ്യത്തിൽ പുറത്തിറങ്ങുകയുമായിരുന്നു.

അക്രമത്തിനിടയിൽ വഴിയിൽ പാർക്ക് ചെയ്തിരുന്ന വാഹനങ്ങൾക്ക് കേടുപാടുകൾ സംഭവിച്ചു. മറ്റ് പരാതികൾ ഇല്ലാത്തതിനാൽ കസ്റ്റഡിയിൽ എടുത്ത ഇരുവരെയും സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ചു.

Police Register Case on Youth Riot in Kozhikode Koorachund
Snow
എന്റെ കോഴിക്കോട് വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Previous Post Next Post