എ.ഐ. ക്യാമറആദ്യദിനം ജില്ലയിൽ ‘കുടുങ്ങിയത്’ 1550 പേർകോഴിക്കോട് : എ.ഐ. ക്യാമറ മിഴിതുറന്ന ആദ്യദിനം ജില്ലയിൽ സ്ഥാപിച്ചിട്ടുള്ള 63 ക്യാമറകളിൽനിന്നായി 1550 പേർക്ക് പിടിവീണു. തിങ്കാളാഴ്ച രാവിലെ എട്ടുമുതൽ രാത്രി എട്ടുവരെയുള്ള മോട്ടോർവാഹനവകുപ്പിന്റെ കണക്കാണിത്.
വൈകുന്നേരം അഞ്ചുവരെ 633 പേരാണ്‌ കുടുങ്ങിയത്‌. ഇതിൽ 233 പേർക്ക് നോട്ടീസ് നൽകി. 122 പേർക്ക് സീറ്റ് ബെൽറ്റ് ധരിക്കാത്തതിനും ബാക്കിയുള്ളവർക്ക് ഹെൽമെറ്റ് ധരിക്കാത്തതിനുമാണ് നോട്ടീസ് നൽകിയത്. ശേഷിക്കുന്നവർക്ക് വരുംദിവസങ്ങളിൽ നോട്ടീസയക്കും. പിൻസീറ്റിൽ ഹെൽമെറ്റ് വെക്കാത്തതാണ് ആദ്യദിനം ജില്ലയിൽ കൂടുതൽ കണ്ടെത്തിയ നിയമലംഘനം.

വാഹനത്തിന്റെ അതിവേഗത്തിനും ആദ്യദിനം പിടിവീണു.

ai-cam-first-day-kozhikode

Snow
എന്റെ കോഴിക്കോട് വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Previous Post Next Post