കോഴിക്കോട് വെള്ളയിൽ വയോധികയെ വീട്ടിൽ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി; അയൽവാസി കസ്റ്റഡിയിൽകോഴിക്കോട്: കോഴിക്കോട് വെള്ളയിൽ വയോധികയെ വീട്ടിൽ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. കൊലപാതകമെന്ന നിഗമനത്തിലാണ് പൊലീസ്. ബലാത്സംഗ ശ്രമത്തിനിടെയുള്ള കൊലപാതകമെന്നാണ് പൊലീസ് സംശയിക്കുന്നത്. സംഭവത്തിൽ അയൽവാസിയായ രാജൻ കസ്റ്റഡിയിലുണ്ട്. 


Read alsoകോഴിക്കോട് ട്രെയിൻ തട്ടി മരണം

വെള്ളയിൽ പൊലീസ് സ്റ്റേഷന് സമീപമുള്ള ശാന്തി നഗർ കോളനിയിൽ തിങ്കളാഴ്ച വൈകീട്ടോടെയാണ് സംഭവം. ഒറ്റയ്ക്ക് താമസിക്കുന്ന 74 കാരിയെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ഇവർ അനക്കമില്ലാതെ കിടക്കുന്നത് കണ്ട അയൽവാസികളാണ് പൊലീസിൽ വിവരമറിയിച്ചത്. ആശുപത്രിയിലെത്തിക്കുമ്പോഴേക്കും മരിച്ചിരുന്നു. കൊലപാതകമാണെന്ന് അയൽവാസികൾ പൊലീസിനോട് സംശയം പ്രകടപ്പിച്ചതിനെ തുടർന്ന് വെള്ളയിൽ പൊലീസ് കേസെടുത്തു. ഒരാൾ കസ്റ്റഡിയിലുണ്ടെങ്കിലും ഇയാളുടെ അറസ്റ്റ് ഇതുവരെ രേഖപ്പെടുത്തിയിട്ടില്ല. 

ബലാത്സംഗ ശ്രമത്തിനിടെയാണ് കൊലപാതകമെന്ന് പൊലീസ് സംശയിക്കുന്നുണ്ട്. അയൽവാസികളിൽ നിന്ന് പൊലീസ് വിശദമായ വിവരശേഖരണം നടത്തിയിട്ടുണ്ട്. പോസ്റ്റ്മോർട്ടത്തിനും ശാസ്ത്രീയ പരിശോധനകൾക്കും ശേഷം മാത്രമേ ഇക്കാര്യത്തിൽ സ്ഥിരീകരണമുണ്ടാകൂവെന്ന് വെള്ളയിൽ പൊലീസ് അറിയിച്ചു. മൃതദേഹം നിലവിൽ കോഴിക്കോട് ബീച്ച് ജനറൽ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. 

elderly woman found dead under mysterious circumstances at home in kozhikode vella neighbor in custody

Snow
എന്റെ കോഴിക്കോട് വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Previous Post Next Post