തേങ്ങ തലയിൽ വീണു, തൊഴിലാളി തലകീഴായി തെങ്ങുകയറ്റ മെഷീനിൽ കുടുങ്ങിക്കിടന്നു, ഫയർഫോഴ്സെത്തി താഴെയിറക്കി



മുക്കം: കൊടിയത്തൂർ ചെറുവാടികടവിൽ തെങ്ങിൽ നിന്നും വീണ തെങ്ങ് കയറ്റ തൊഴിലാളിയെ ഫയർഫോഴ്സെത്തി രക്ഷിച്ചു. വീരാൻകുട്ടി എന്ന തൊഴിലാളിയാണ് തേങ്ങ വലിക്കുമ്പോൾ തെങ്ങിൻ്റെ മുകളിൽ നിന്നും തേങ്ങ തലയിൽ പതിച്ചതുകൊണ്ട് വീണത്. പിന്നീട് വീരാൻകുട്ടി തെങ്ങുകയറ്റ മെഷീനിൽ നിന്നും കാൽ വഴുതി തല കീഴായി കിടക്കുകയായിരുന്നു.വീരാൻ കുട്ടിയെ മറ്റൊരു തെങ്ങു കയറ്റ തൊഴിലാളിയായ വിനോദ് കയറുകൊണ്ട് കെട്ടിവെക്കുകയായിരുന്നു. തുടർന്ന് മുക്കം ഫയർ സ്റ്റേഷനിൽ വിവരമറിയിച്ചു. സ്റ്റേഷൻ ഓഫീസർ അബ്ദുൽ ഗഫൂറിന്റെ നേതൃത്വത്തിലുള്ള സേന സ്ഥലത്തെത്തുകയും വീരാൻകുട്ടിയെ താഴെ ഇറക്കുകയും ചെയ്തു.


അസിസ്റ്റൻറ് ഓഫീസർ ഭരതൻ, ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർമാരായ ഷൈബിൻ, ജലീൽ എന്നിവർ ലാഡർ സഹായത്തോടുകൂടി തെങ്ങിൽ കയറുകയും 40 അടി ഉയരത്തിലുള്ള തെങ്ങിൽ നിന്നും നെറ്റിന്റെ സഹായത്തോടുകൂടി വീരാൻകുട്ടിയെ താഴെയിറക്കുകയായിരുന്നു. തൊഴിലാളിയെ ഉടൻ തന്നെ അടുത്തുള്ള ആശുപത്രിയിൽ എത്തിക്കുകയും ചെയ്തു.  രക്ഷാപ്രവർത്തനത്തിൽ സീനിയർ ഫയർ ഓഫീസർ അബ്ദുൾ ഷുക്കൂർ ഫയർ ആൻഡ് ഓഫീസർമാരായ നജുമുദ്ധീൻ, രജീഷ്, സനീഷ് പി, ചെറിയാൻ, ഷിംജു,വിജയകുമാർ, ജമാൽ എന്നിവർ പങ്കെടുത്തു.

mukkam cocunut tree accident

Snow
എന്റെ കോഴിക്കോട് വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Previous Post Next Post