കോഴിക്കോട്:തെരഞ്ഞെടുക്കപ്പെട്ട 25 അന്താരാഷ്ട്ര ബ്ലോഗർമാരുമായി സംസ്ഥാന സർക്കാരിന്റെ 'കേരള ബ്ലോഗ് എക്സ്പ്രസ്' നാളെ (ജൂലൈ 20) ജില്ലയിൽ പര്യടനം നടത്തും. കേരളത്തിന്റെ സൗന്ദര്യം നേരിട്ട് അറിയാനും ലോകത്തെ അറിയിക്കാനുമാണ് അന്താരാഷ്ട്ര ബ്ലോഗർമാരുമായി കേരള ബ്ലോഗ് എക്സ്പ്രസ് യാത്ര തുടങ്ങിയത്. ജൂലൈ 13ന് തിരുവനന്തപുരത്ത് പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ് ഫ്ലാഗ് ഓഫ് ചെയ്താണ് കേരള ബ്ലോഗ് എക്സ്പ്രസ് യാത്രക്ക് തുടക്കമിട്ടത്.
കടലുണ്ടിയിലെ ഉത്തരവാദിത്ത ടൂറിസം പ്രവർത്തനങ്ങൾ, ഉരു നിർമ്മാണം, കുക്കറി ഷോ എന്നീ പ്രവർത്തനങ്ങളിൽ ബ്ലോഗർമാർ പങ്കുചേരും.
അർജന്റീന, ഓസ്ട്രേലിയ, ബെൽജിയം, ബ്രസീൽ, ബൾഗേറിയ, ചിലി, ഇറ്റലി, റൊമാനിയ, യു.എസ്, യു.കെ, നെതർലൻഡ്സ്, കാനഡ, കെനിയ, ദക്ഷിണാഫ്രിക്ക, മലേഷ്യ, ഇൻഡൊനീഷ്യ, ന്യൂസീലൻഡ്, തുർക്കി, കൊളംബിയ എന്നിവിടങ്ങളിൽ നിന്നുള്ള ബ്ലോഗർമാരാണ് സംഘത്തിലുള്ളത്. രക്ഷ റാവു, സോംജിത് ഭട്ടാചാര്യ എന്നിവരാണ് ഇന്ത്യയിൽ നിന്നുള്ള ബ്ലോഗർമാർ.
ഓണ്‍ലൈന്‍ വോട്ടെടുപ്പില്‍ മുന്നിലെത്തിയ ബ്ലോഗര്‍മാരെയാണ് പര്യടന സംഘത്തില്‍ ഉള്‍പ്പെടുത്തിയത്. സംസ്ഥാന ടൂറിസം വകുപ്പിന്റെ പ്രമുഖ പ്രചരണ പരിപാടിയായ ബ്ലോഗ് എക്സ്പ്രസിന്റെ ഏഴാം പതിപ്പാണ് ഈ വർഷത്തേത്. തിരുവനന്തപുരത്ത് നിന്ന് യാത്ര ആരംഭിച്ച ബ്ലോഗ് എക്സ്പ്രസ് കാസർഗോഡ് അവസാനിക്കും.
എന്റെ കോഴിക്കോട് വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.