
കോഴിക്കോട്: സിറ്റിയിലെ കുന്നമംഗലം പോലീസ് സ്റ്റേഷന്റെ പരിസരത്ത് സ്റ്റേഷന്‍ ഹൗസ് ഓഫീസറുടെ ഉത്തരവാദിത്തത്തിൽ അവകാശികള്‍ ഇല്ലാത്തതും, നിലവില്‍ അന്വേഷണ അവസ്ഥയിലോ/കോടതി വിചാരണയിലോ പരിഗണനയിലോ ഇല്ലാത്തതുമായ ബജാജ് പൾസർ, ബജാജ് ബോക്‌സർ, സൈഗാസ് ആൽഫ തുടങ്ങിയ വാഹനങ്ങൾ എം എസ് ടി സി ലിമിറ്റഡിന്റെ വെബ്സൈറ്റ് ആയ www.mstcecommerce.com മുഖേന ജൂലൈ 12ന് 11 മണി മുതല്‍ 03:30 വരെ ഓണ്‍ലൈനായി (E-Auction) വില്പന നടത്തുന്നു.
ലേലത്തില്‍ പങ്കെടുക്കാന്‍ താത്പര്യമുള്ളവർ പ്രസ്തുത വെബ്സൈറ്റില്‍ എം എസ് ടി സി ലിമിറ്റഡിന്റെ നിബന്ധനകള്‍ക്ക് വിധേയമായി BUYER ആയി പേര് റജിസ്റ്റര്‍ ചെയ്ത് ലേലത്തില്‍ പങ്കെടുക്കാവുന്നതാണ്. ലേലത്തില്‍ പങ്കെടുക്കുന്നവര്‍ക്ക് ജൂലൈ 11 വരെ ബന്ധപ്പെട്ട സ്റ്റേഷന്‍ ഹൗസ് ഓഫീസറുടെ അനുമതിയോടെ രാവിലെ 10 മണി മുതല്‍ അഞ്ച് മണി വരെ വാഹനങ്ങള്‍ പരിശോധിക്കാവുന്നതാണ്. കൂടുതൽ വിവരങ്ങൾക്ക് : 0495 2722673
Vehicles are re-auctioned

എന്റെ കോഴിക്കോട് വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.