കോഴിക്കോട്: വീട്ടില്‍ ജോലിക്കായി എത്തിയ യുവതിയുടെ ആറുവയസ്സുകാരിയായ മകളെ പീഡിപ്പിക്കുകയും കാല്‍ ചവിട്ടിയൊടിക്കുകയും കണ്ണില്‍ മുളകുപൊടി തേക്കുകയുംചെയ്ത സംഭവത്തില്‍ ക്വട്ടേഷന്‍ സംഘത്തലവന്‍ അറസ്റ്റില്‍. മറ്റൊരുകേസില്‍ പ്രതിയായി കോഴിക്കോട് ജില്ലാ ജയിലില്‍ റിമാന്‍ഡില്‍ കഴിയുന്ന പന്നിയങ്കര സ്വദേശി നൈനൂക്ക്(40) നെയാണ് ടൗണ്‍ എസ്.ഐ. സുഭാഷ് ചന്ദ്രന്റെ നേതൃത്വത്തിലുള്ള പോലീസ് ജയിലിലെത്തി അറസ്റ്റുചെയ്തത്.
പ്രതിയുടെ വീട്ടിലും വെള്ളയില്‍ ബീച്ചിലും വെച്ച് ഏപ്രില്‍-മേയ് മാസങ്ങളിലാണ് കുട്ടിയെ പീഡനത്തിനിരയാക്കിയതെന്ന് പരാതിയില്‍ പറയുന്നു.
കോഴിക്കോട് ബീച്ചിലെത്തിയ 16-കാരന് നേരേ ലൈംഗികാതിക്രമം നടത്തിയ കേസിലാണ് നൈനൂക്കിനെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നത്. പാലക്കാട്ടുനിന്ന് സുഹൃത്തുക്കള്‍ക്കൊപ്പം കോഴിക്കോട് ബീച്ചിലെത്തിയ 16-കാരനെ നൈനൂക്കും കൂട്ടാളികളും ലൈംഗികമായി ഉപദ്രവിക്കുകയായിരുന്നു. ഒപ്പമുണ്ടായിരുന്ന സുഹൃത്തുക്കള്‍ ഇത് തടയാന്‍ശ്രമിച്ചപ്പോള്‍ പ്രതികള്‍ ഇവരെ കടലില്‍ മുക്കിക്കൊല്ലാനും ശ്രമിച്ചു. തുടര്‍ന്ന് പന്നിയങ്കരയിലെ വീട്ടില്‍നിന്ന് അതിസാഹസികമായാണ് നൈനൂക്കിനെ പോലീസ് പിടികൂടിയത്.
പോലീസ് സംഘം വീട്ടിലെത്തിയപ്പോള്‍ ഗ്യാസ് സിലിന്‍ഡര്‍ തുറന്നിട്ട് നൈനൂക്കും സംഘവും ഭീകരാന്തരീക്ഷം സൃഷ്ടിച്ചിരുന്നു. ഒടുവില്‍ വാതില്‍ ചവിട്ടിപ്പൊളിച്ച് അകത്തുകടന്ന പോലീസ് സംഘം അതിസാഹസികമായാണ് പ്രതികളെ കീഴ്‌പ്പെടുത്തിയത്. ഇതിനിടെ പോലീസ് വാഹനത്തിന് നേരേയും ആക്രമണമുണ്ടായി. ഈ കേസില്‍ മറ്റുരണ്ടുപേരും പിടിയിലായിരുന്നു.
kozhikode goonda nainuk arrested in pocso case
എന്റെ കോഴിക്കോട് വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.