ഏക സിവിൽ കോഡ് സിപിഐഎം സെമിനാർ: നഗരത്തിൽ ഗതാഗത ക്രമീകരണം



കോഴിക്കോട് : ശനിയാഴ്ച വൈകീട്ട് സ്വപ്നനഗരിയിലെ കാലിക്കറ്റ് ട്രേഡ് സെന്ററിൽ ഏക സിവിൽകോഡിനെതിരേ സി.പി.എമ്മിന്റെ നേതൃത്വത്തിൽ നടക്കുന്ന ജനകീയ ദേശീയ സെമിനാറിന്റെ ഭാഗമായി നഗരത്തിൽ ഗതാഗത നിയന്ത്രണം.

സമ്മേളനത്തിനെത്തുന്ന വലിയ വാഹനങ്ങൾ സരോവരം കെ.പി. ചന്ദ്രൻ റോഡ് ജങ്ഷനിൽ ആളെ ഇറക്കിയശേഷം ക്രിസ്ത്യൻ കോളേജ് ഈസ്റ്റ്-വെസ്റ്റ് ഗാന്ധിറോഡ് ബ്രിഡ്ജ് വഴി നോർത്ത് ബീച്ച് ഭാഗത്ത് പാർക്ക് ചെയ്യണം.


Read alsoവലിയങ്ങാടി-പാളയം റോഡ് വൺവേയാക്കി

ചെറിയവാഹനങ്ങൾ സമ്മേളനസ്ഥലത്ത് ആളെ ഇറക്കിയശേഷം സ്വപ്നനഗരിയിലെ കാലിക്കറ്റ് ട്രേഡ് സെന്ററിന്റെ പാർക്കിങ് സെന്ററിലോ മർക്കസ് ഇന്റർനാഷണൽ സ്കൂൾ ഗ്രൗണ്ടിലോ പാർക്ക് ചെയ്യണം.

സമ്മേളനത്തിനെത്തുന്ന ചെറിയ വാഹനങ്ങൾ റോഡിൽ മറ്റുവാഹനങ്ങൾക്ക് തടസ്സമാകുന്ന രീതിയിൽ പാർക്ക് ചെയ്യാനോ ആളെ ഇറക്കാനോ പാടില്ല. നഗരത്തിലെ സുഗമമായ ഗതാഗതത്തിനായി പോലീസിന്റെ നിർദേശങ്ങൾ എല്ലാവരും കർശനമായി പാലിക്കണമെന്നും ട്രാഫിക് സൗത്ത് അസിസ്റ്റന്റ് കമ്മിഷണർ അറിയിച്ചു.

uniform Civil Code CPIM Seminar: Transport Arrangement in City

Snow
എന്റെ കോഴിക്കോട് വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Previous Post Next Post