
കോഴിക്കോട് :പൊതുജനങ്ങൾക്കായി ആഗസ്റ്റ് മാസത്തിൽ കോഴിക്കോട് കെ എസ് ആർ ടി സി ബജറ്റ് ടൂറിസം സെൽ വിനോദയാത്രാ പാക്കേജുകൾ ഒരുക്കുന്നു. ഗവി, വാഗമൺ, മൂന്നാർ, സൈലന്റ് വാലി, നെല്ലിയാമ്പതി, വയനാട്, അതിരപ്പിള്ളി, വാഴച്ചാൽ, പഞ്ചപാണ്ഡവ ക്ഷേത്രം എന്നിവിടങ്ങളിലേക്കാണ് യാത്ര ഒരുക്കിയിരിക്കുന്നത്.
ഗവിയിലേക്ക് ആഗസ്റ്റ് 14നും, മൂന്നാറിലേക്ക് 11, 26 തിയ്യതികളിലും വാഗമണിലേക്ക് 31 നുമാണ് യാത്ര. സെെലന്റ് വാലിയിലേക്ക് 10,15 തിയ്യതികളിലും നെല്ലിയാമ്പതിയിലേക്ക് 13,20,27 നുമാണ് യാത്ര ഒരുക്കിയിരിക്കുന്നത്. വയനാട്ടിലേയ്ക്ക് 12,20,26 തിയ്യതികളിലും അതിരപ്പിള്ളി, വാഴച്ചാൽ എന്നിവിടങ്ങൾക്ക് 15,31 തിയ്യതികളിലും പഞ്ച പാണ്ഡവ ക്ഷേത്രത്തിലേക്ക് 9,14, 25 തിയ്യതികളിലാണ് യാത്ര ഒരുക്കിയിരിക്കുന്നത്. യാത്ര നിരക്കുകൾ അറിയാനും ബുക്കിംഗിനുമായി 9544477954, 9846100728 വാട്സ് ആപ്പ് വഴി ബന്ധപ്പെടാം. കൂടുതൽ വിവരങ്ങൾക്ക് : 9961761708.
Budget tourism: KSRTC with special package

എന്റെ കോഴിക്കോട് വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.