കോഴിക്കോട് മൂടാടിയിൽ കെ എസ് ആർ ടി സി ബസും കാറും കൂട്ടിയിടിച്ച് 12 പേർക്ക് പരുക്ക്കോഴിക്കോട്:മൂടാടിയിൽ കെ എസ് ആർ ടി സി ബസും കാറും കൂട്ടിയിടിച്ച് 12 പേർക്ക് പരുക്ക്. ഇന്ന് വൈകിട്ട് 4 മണിയോടെയാണ് അപകടം ഉണ്ടായത്. കോടിക്കലിൽ നിന്നും കൊയിലാണ്ടി ഭാഗത്തേക്ക് വരുകയായിരുന്ന ക്രൂയിസർ കാർ കെ എസ് ആർ ടി സി ബസ്സിൽ ഇടിക്കുകയായിരുന്നു.
പരുക്കേറ്റ സഫീറ (58), റസീന (37), നിഹ (12), ഫിദ (14), റീന (46), ബാബു (52), രാംദാസ് (54), സിർവിനിസ (50), അഫ്സത്ത് (41) തുടങ്ങിയവരെ മെഡിക്കൽ കോളജിലും സൗദ (45), മുസ്തഫ (17), റിക്‌ സാന (18) എന്നിവരെ കൊയിലാണ്ടി താലൂക്ക് ആശുപത്രിയിലും പ്രവേശിപ്പിച്ചു. ഇടിയുടെ ആഘാതത്തിൽ കാറിലുണ്ടായിരുന്നവർ പുറത്തേക്ക് തെറിച്ചു വീഴുകയായിരുന്നു.


Ksrtc bus accident in kozhikode 12 people injured
Previous Post Next Post