
കോഴിക്കോട്: കോഴിക്കോട് കണ്ണാടിക്കൽ, പൊളിച്ച പീടികയിൽ ഓടയിൽ യുവാവിന്റെ മൃതദേഹം കണ്ടെത്തി. കുരുവട്ടൂർ അണിയം വീട്ടിൽ വിഷ്ണുവിന്റെ മൃതദേഹമാണ് കണ്ടെത്തിയത്. ഓടയിൽ ഇയാളുടെ ബൈക്കും കണ്ടെത്തി. രാവിലെ എട്ടു മണിയോടെയാണ് മൃതദേഹം കണ്ടെത്തിയത്. തിരക്കേറിയ റോഡിന് സമീപത്താണ് അപകടം നടന്നിരിക്കുന്നത്. കുറച്ച് ആഴമുള്ള ഓവുചാലിലാണ് മൃതദേഹം കിടന്നിരുന്നത്. തൊട്ടടുത്ത് അയാളുടെ ഹെൽമെറ്റും കിടപ്പുണ്ട്. പൊലീസ് പറയുന്നത് അപകട സാധ്യതയുള്ള മേഖലയാണിത് എന്നാണ്.
ഒരുപക്ഷേ വേഗത്തിൽ വന്ന് തെന്നിപ്പോകാൻ സാധ്യതയുണ്ട്. അങ്ങനെയെങ്കിൽ വിഷ്ണു ഇവിടേക്ക് തെറിച്ച് വീഴാൻ സാധ്യതയുണ്ട്. ബൈക്ക് തെറിച്ച് പോയി വീണതാകാനാണ് സാധ്യതയെന്നാണ് പൊലീസ് നിഗമനം. ഇന്ന് രാവിലെ തൊട്ടടുത്ത വീട്ടുകാരാണ് ഓടയിൽ മൃതദേഹം കിടക്കുന്നത് കണ്ടത്. അതിന് പിന്നാലെയാണ് പൊലീസിൽ വിവരമറിയിച്ചത്. ബോക്സിംഗ് പരിശീലകനായിരുന്നു മരിച്ച വിഷ്ണു. രാവിലെ കുട്ടികൾക്ക് ക്ലാസെടുക്കാൻ പോയതാകാമെന്നാണ് നാട്ടുകാരിലൊരാളുടെ വെളിപ്പെടുത്തൽ. അതേ സമയം അപകടത്തിന്റെ കാരണം കൃത്യമായി പുറത്തുവന്നിട്ടില്ല.
boxing trainer dead body drainage kozhikode

എന്റെ കോഴിക്കോട് വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.