റൂഫ് വിൻഡോയിൽ രണ്ടുപേർ, വലതുവശത്തേക്ക് ചരിഞ്ഞ് ഒരാൾ, താമരശ്ശേരി ചുരത്തിൽ കാറിൽ അഭ്യാസം; വൈകാതെ പണി കിട്ടി!കോഴിക്കോട്: താമരശ്ശേരി ചുരത്തിലൂടെ അപകടകരമായ രീതിയിൽ  യുവാക്കളുടെ കാർ യാത്ര. ഡോറുകളുടെ ഗ്ലാസുകൾ താഴ്ത്തി അതിൽ ഇരുന്നായിരുന്നു തമിഴ്നാട് രജിസ്ട്രേഷനിലുള്ള കാറിൽ യുവാക്കൾ ചുരം കയറിയത്.  അതിവേഗം സഞ്ചരിക്കുന്ന കാറിന്റെ സൺ റൂഫ് തുറന്ന് ഒരു യുവാവും യുവതിയും നിൽക്കുന്നുണ്ട്. അതേസമയം മറ്റൊരാൾ വലതു വശത്തെ കാർ വിൻഡോയിലൂടെ പുറത്തേക്ക് ചരിഞ്ഞും ഇരിക്കുന്നുണ്ട്. കെഎസ്ആർടിസി അടക്കമുള്ള ബസുകളും മറ്റ് വാഹനങ്ങളും വലതു വശത്തിരിക്കുന്ന യുവാവിന് സമീപത്തുകൂടി കടന്നുപോകുന്ന അപകടകരമായ ദൃശ്യങ്ങളാണ് പുറത്തുവന്നത്. 
സംഭവത്തിൽ അപകടകരമായ നിലയിൽ കാറോടിച്ച ഡ്രൈവർക്ക് ഹൈവേ പൊലീസ് പിഴ ചുമത്തി. ലക്കിടയിൽ വെച്ചാണ് കാറിന് 1000 രൂപ പിഴയട്ടത്. താമരശ്ശേരി ഹൈവേ പൊലീസ് എസ് ഐ സുനിൽകുമാറിന്റെ  നേതൃത്വത്തിലുള്ള പൊലീസ് സംഘം പിഴ ചുമത്തിയത്.  യാത്രക്കാർ ചെന്നൈ സ്വദേശികളാണെന്ന് പൊലീസ് പറഞ്ഞു.  

Two men in roof window  one leaning to right  dangerous exercise in car at thamarassery  highway police took action soon

Snow
എന്റെ കോഴിക്കോട് വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Previous Post Next Post