കുന്ദമംഗലത്ത് കാറിന്റെ സൺറൂഫിൽ കുട്ടികളെ ഇരുത്തി യാത്ര; വാഹന ഉടമയുടെ ലൈസൻസ് സസ്പെൻഡ് ചെയ്തുകോഴിക്കോട്: കുന്ദമംഗലത്ത് കാറിന്റെ സൺറൂഫിൽ കുട്ടികളെ ഇരുത്തി അപകടകരമായി ഡ്രൈവ് ചെയ്ത സംഭവത്തിൽ വാഹന ഉടമയുടെ ലൈസൻസ് സസ്പെൻഡ് ചെയ്ത് മോട്ടോർ വാഹന വകുപ്പ്. പന്നിക്കോട് സ്വദേശി മുജീബിനെതിരെയാണ് നടപടി എടുത്തത്. അമിതവേഗത്തിൽ പോയ കാറിന്റെ ദൃശ്യങ്ങൾ പിന്നാലെ പോയവരാണ് ചിത്രീകരിച്ചത്. സമൂഹമാധ്യമങ്ങളിൽ അടക്കം ദൃശ്യം പ്രചരിച്ചതോടെയാണ് മോട്ടോർ വാഹന വകുപ്പ് നടപടിയെടുത്തത്. 
ഓപ്പൺ വിൻഡോയിലൂടെ കാറിന് മുകളിൽ മൂന്ന് കുട്ടികളെ ഇരുത്തി അപകടകരമായ രീതിയിലായിരുന്നു ഡ്രൈംവിംഗ്. KL 57 X 7012 എന്ന വാഹനത്തിലാണ് സാഹസിക യാത്ര. പല സമയങ്ങളിലും ഈ വാഹനത്തെ മറികടന്നുകൊണ്ട് അപകട മുന്നറിയിപ്പ് നൽകാൻ വേണ്ടി മറ്റ് യാത്രക്കാർ ശ്രമിച്ചിരുന്നു. എന്നാൽ അമിതവേഗത മൂലം ഈ വാഹനത്തെ എത്തിപ്പിടിക്കാൻ സാധിച്ചില്ലെന്നാണ് മറ്റു വാഹന യാത്രക്കാർ പറഞ്ഞത്.

നിരവധി വളവും തിരിവും ഉണ്ടായിരുന്ന പാതയിലൂടെയായിരുന്നു കുട്ടികളെ സൺറൂഫിൽ ഇരുത്തിയുള്ള യാത്ര. പെട്ടെന്നൊരു ബ്രേക്ക് പിടിക്കേണ്ട സാഹചര്യം കൂടി വന്നാൽ പോലും ഈ കുട്ടികൾ താഴെ വീഴാനുള്ള ഒരു സാധ്യതയുണ്ടായിരുന്നുവെന്ന് വാഹന യാത്രക്കാർ പറയുന്നു.
Traveling with Children on Sunroof: Owner’s License Suspended

Snow
എന്റെ കോഴിക്കോട് വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Previous Post Next Post